India Kerala Weather

മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചത് 113 പേര്‍; കൂടുതല്‍ മരണങ്ങളും എലിപ്പനി മൂലം

പകര്‍ച്ചവ്യാധികള്‍ പിടിമുറിക്കിയ മഴക്കാലത്ത് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 113 പേര്‍ക്ക്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച് വണ്‍ എന്‍ വണ്‍, സിക്ക എന്നിവയാണ് മരണകാരണങ്ങള്‍. 3,80,186 പേരാണ് ഇക്കാലയളവില്‍ ചികിത്സതേടിയത്.  എലിപ്പനി കാരണമാണ് മരണങ്ങള്‍ ഏറെയും സംഭവിച്ചത്. 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപനി കാരണം മരിച്ചത്. ഈ വര്‍ഷം ഇതുവരെ 65 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും ഒരുമാസത്തിനുള്ളിലാണെന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു. കൊതുക് […]

Kerala

ചുഴലിക്കാറ്റിന്റെ സ്വാധീനം: സംസ്ഥാനത്ത് മണ്‍സൂണ്‍ ഈ മാസം ശക്തിപ്രാപിക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍

ബിപര്‍ജോയ് ചുഴലിക്കാറ്റ് അപ്രതീക്ഷിതമായി മുന്നേറ്റം തുടരുന്നതിനാല്‍ സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മണ്‍സൂണിന്റെ പുരോഗതി വളരെ കുറവാണെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജൂണിലെ ആദ്യ രണ്ടാഴ്ചകളില്‍ സംസ്ഥാനത്ത് ശരാശരിയേക്കാള്‍ 50% കുറവ് മഴയാണ് […]

Kerala

കേരളത്തിൽ ഈ മാസം 27ന് കാലവർഷമെത്തും

കേരളത്തിൽ ഈ മാസം 27ന് കാലവർഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ഞായറാഴ്ചയോടെ കാലവർഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവർഷം കേരളത്തിൽ എത്തുമെന്ന നിഗമനത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എത്തിച്ചേർന്നത്. സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും കാലവർഷത്തിന് മുന്നോടിയായി മഴ കനക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും മെയ്‌ 15 […]

Kerala Weather

സംസ്ഥാനത്ത് കാലവർഷം ദുർബലം; ഈ മാസം 15 ന് ശേഷം മഴ ശക്തമാകുമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് കാലവർഷം ദുർബലം. മഴയിൽ നാൽപത്തിനാല് ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. എങ്കിലും ഈ മാസം പതിനഞ്ചിന് ശേഷം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൺസൂൺ കാലത്തുണ്ടായ മാറ്റങ്ങൾ പുതിയ കാലാവസ്ഥ ഘടനയിലേക്കുള്ള മാറ്റം ആണോയെന്ന് സംശയിക്കുന്നവരുമുണ്ട്. മീനച്ചൂടിനെ വെല്ലുന്ന മിഥുനച്ചൂടാണ് സംസ്ഥാനത്ത് പലയിടത്തും അനുഭവപ്പെടുന്നത്. സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിച്ചിട്ട് ദിവസങ്ങളായി. മഴക്കുറവിൽ തലസ്ഥാനമാണ് മുൻപിൽ. അറുപത് ശതമാനമാണ് കുറവ്. പ്രതീക്ഷിച്ച മഴ ലഭിച്ചത് കോട്ടയത്തു മാത്രമാണ്.കാലവർഷത്തിന് മുൻപേയെത്തിയ […]

Kerala

കാലവർഷത്തിന് തുല്യമായി മഴ എത്തിയില്ല; സംസ്ഥാനത്ത് മൺസൂൺ വൈകുന്നു

സംസ്ഥാനത്ത് മൺസൂൺ വൈകുന്നു. കാലവർഷമെത്തി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള മഴ കഴിഞ്ഞ ദിവസങ്ങളിലുണ്ടായില്ല. തിങ്കളാഴ്ചയോടെ മഴ ശക്തിപ്പെട്ടേക്കും മെയ് 31 ന് സംസ്ഥാനത്ത് കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ആദ്യ പ്രവചനം. പിന്നീട് ഇന്ന് മൺസൂൺ എത്തുമെന്ന് അറിയിപ്പ് വന്നു. എന്നാൽ മാനദണ്ഡം അനുസരിച്ച് നിശ്ചിത സ്റ്റേഷനുകളിൽ രണ്ട് ദിവസം തുടർച്ചയായി 2.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിച്ചാലാണ് മൺസൂൺ ആരംഭിച്ചതായി കണക്കാക്കുന്നത്. അത്രയും മഴ രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായിട്ടില്ല. അതിനാൽ കാലവർഷം […]