തന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കളെല്ലാം വ്യാജമെന്ന് സമ്മതിച്ച് മോൻസൺ മാവുങ്കൽ. ഇന്നലെ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മോൻസൺ ഇക്കാര്യം സമ്മതിച്ചത്. ബംഗളൂരു, ഹൈദരാബാദ് മ്യൂസിയങ്ങളിൽ നിന്ന് വാങ്ങിയ വസ്തുക്കളാണ് തന്റെ പക്കൽ ഉള്ളതെന്നും വർഷങ്ങൾ പഴക്കമുള്ള വസ്തുക്കളൊന്നും തന്റെ പക്കൽ ഇല്ലെന്നും മോൻസൺ വ്യക്തമാക്കി. കൂടാതെ പുരാവസ്തുവെന്ന പേരിൽ താൻ യാതൊരു വസ്തുക്കളും വില്പന നടത്തിയിട്ടില്ലെന്നും മോൻസൺ ചോദ്യംചെയ്യലിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ക്രൈംബ്രാഞ്ച് സംഘം മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെ മോൻസൺ മാവുങ്കലിനെതിരെ […]
Tag: monson mavunkal
പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണ പുരോഗതി വിലയിരുത്താൻ ക്രൈംബ്രാഞ്ച് മേധാവി ഇന്ന് കൊച്ചിയിൽ, ഭൂമി ഇടപാടിലും അന്വേഷണം
മോൻസൺ മാവുങ്കലിന്റെ ഇടപാടുകളിൽ വിശദപരിശോധനയുമായി അന്വേഷണ സംഘം. അന്വേഷണ പുരോഗതി വിലയിരുത്താൻ ക്രൈം ബ്രാഞ്ച് മേധാവി ഇന്ന് കൊച്ചിയിലെത്തും. അതേസമയം മോൻസൺ മാവുങ്കലിന്റെ ഭൂമിയിടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. മോൻസണിന്റെ ബാങ്ക് അകൗണ്ട് വിവരങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു. ഇതിനിടെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് ശംഖുകൾ പിടിച്ചെടുത്തിരുന്നു. ശംഖുകൾ സംരക്ഷിത വിഭാഗത്തിൽപ്പെട്ടതാണെന്ന് വനം വകുപ്പ് കണ്ടെത്തി. ഇക്കാര്യത്തിൽ ഫൊറൻസിക് പരിശോധനകൾക്ക് ശേഷം കേസെടുക്കും. അതേസമയം മോൻസൺ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനൊരുങ്ങി ക്രൈംബ്രാഞ്ച് . മാവുങ്കലിന്റെ കസ്റ്റഡി […]
മോൻസൺ മാവുങ്കൽ ഭൂമി തട്ടിപ്പ് കേസിലും പ്രതി
മോൻസൺ മാവുങ്കൽ ഭൂമി തട്ടിപ്പ് കേസിലും പ്രതി. വയനാട് ബീനാച്ചി എസ്റ്റേറ്റിൽ ഭൂമി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാല സ്വദേശി രാജീവ് ശ്രീധരനിൽ നിന്ന് ഇങ്ങനെ ഇയാൾ തട്ടിയെടുത്തത് 1.72 കോടി രൂപയാണ്. കേസിൽ ക്രൈം ബ്രാഞ്ച് മോൻസണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. (monson mavunkal land fraud) ആദ്യം 26 ലക്ഷം രൂപയാണ് മോൻസൺ വാങ്ങിയതെന്ന് രാജീവ് ശ്രീധരൻ പറയുന്നു. ഇത് പല തവണയായി വാങ്ങിയതാണ്. പിന്നീട് ഡെൽഹിയിലെ ആവശ്യത്തിനായി വീണ്ടും പണം വാങ്ങി. വീണ്ടും പല […]
മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച്
പുരാവസ്തു വ്യാപാരമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വിടണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ എറണാകുളം എസിജെഎം കോടതി ഇന്ന് വിധി പറയും. monson mavunkal മോന്‍സണിന്റെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പോലും തെറ്റിദ്ധരിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. എച്ച്എസ്ബിസി ബാങ്കില്‍ തട്ടിപ്പിനായി വ്യാജരേഖയുണ്ടാക്കി. ഇതുവഴി കോടിക്കണക്കിന് രൂപയാണ് തട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ മോന്‍സണ്‍ മാവുങ്കലിനെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് […]