തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിൽ ഫോറൻസിക് പരിശോധന. പരാതിക്കാരിയെ ഗസ്റ്റ് ഹൗസിൽ തെളിവെടുപ്പിനെത്തിച്ചു. മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിലും വീട്ടിലുമായാണ് തെളിവെടുപ്പ് നടത്തുന്നത്. മോൻസൺ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിൽവച്ച് 2019 ലാണ് പീഡനം നടന്നത്.മോൻസനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയിരിയിരുന്നു. ഇതിനിടെ ഡിആർഡിഒ വ്യാജരേഖ കേസിൽ മോൻസൺ മാവുങ്കലിന്റെഅറസ്റ്റ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി . റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന […]
Tag: monson mavunkal
സാമ്പത്തിക തട്ടിപ്പില്‍ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി
തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. പത്തുകോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിലും 1.72 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലുമാണ് മോന്‍സണ്‍ ജാമ്യാപേക്ഷ നല്‍കിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. monson mavunkal bail മോന്‍സണ് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അനൂപ്, ഷമീര്‍ എന്നിവരില്‍ നിന്ന് 10 കോടി തട്ടിയെടുത്തെന്ന കേസിലും വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവനില്‍ […]
മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് നീട്ടിയത്. ഇതിനിടെ മോൻസണിന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി. നാളെയാണ് വിധി. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ വിശദമായി ചോദ്യം ചെയ്യലിനാണ് മോൻസണിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്. ചോദ്യം ചെയ്യലില്‍ പ്രതിയില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. അതേസമയം […]
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് ; അന്വേഷണ സംഘം വിപുലീകരിച്ച് ഡിജിപിയുടെ ഉത്തരവ്
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ അന്വേഷണ സംഘം വിപുലീകരിച്ച് ഡിജിപിയുടെ ഉത്തരവ്. കൊച്ചി സൈബർ സ്റ്റേഷൻ എസ്എച്ച്ഒ അടക്കം 10 ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി മോൻസന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും, ഫോൺ രേഖകളും പരിശോധിക്കും. ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി സ്പർജ്ജൻ കുമാർ എറണാകുളം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. ( monson mavunkal probe team expanded ) ശാസ്ത്രീയവും കുറ്റമറ്റതുമായ അന്വേഷണം ലക്ഷ്യമിട്ടാണ് കൊച്ചി സൈബർ സ്റ്റേഷൻ എസ്എച്ച്ഒ അടക്കം […]
പുരാവസ്തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കും
പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കും. മോൻസണിന്റെ കലൂരിലെ വീട്ടിൽ എത്തിയവരുടെ കൂടുതൽ വിവരങ്ങൾ അറിയുകയാണ് ലക്ഷ്യം. മോൻസൺ മാവുങ്കലിനെ കാണാൻ ഉന്നതരെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ചുമതലയുള്ള ഐ ജി സ്പർജൻ കുമാർ ഇന്ന് കൊച്ചിയിലെത്തും. അതേസമയം വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ മോൻസണിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുക. […]
മോൻസൺ മാവുങ്കലിന് സംരക്ഷണം നൽകിയത് എന്തടിസ്ഥാനത്തിൽ; പൊലീസിന് ഹൈക്കോടതിയുടെ വിമർശനം
മോൻസൺ മാവുങ്കലിന് സംരക്ഷണം നൽകിയത് എന്തടിസ്ഥാനത്തിലെന്ന് പൊലീസിനോട് ഹൈക്കോടതി. പൊലീസ് സംരക്ഷണം നൽകുമ്പോൾ ഇത്തരക്കാരുടെ വിശ്വാസ്യത കൂടുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മോൺസണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. ആനക്കൊമ്പ് കാണുമ്പോൾ അതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേയെന്നും എന്തുകൊണ്ട് ഇയാളെക്കുറിച്ച് നേരത്തെ അന്വേഷിച്ചില്ലെന്നും പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡിജി പിക്ക് നിർദേശം നൽകി. പൊലീസ് പീഡനമാരോപിച്ച് മോൻസണിന്റെ ഡ്രൈവർ നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ഇതിനിടെ പുരാവസ്തു തട്ടിപ്പ് […]
മോന്‍സണെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍; നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടിയെന്ന് ക്രൈംബ്രാഞ്ച്
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. monson mavunkal ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ നേരിട്ട് നടത്തിയെന്ന് അനുമാനിക്കുന്നെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മോന്‍സണ്‍ മാവുങ്കല്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പണം ചിലവഴിച്ചതിനെ പറ്റി നിലവില്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നക്ഷത്ര ഹോട്ടലുകളില്‍ അടക്കം മോന്‍സണ്‍ ചില ഇവന്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഇവയുടെ പണമിടപാടും അന്വേഷിക്കുകയാണ്. മോന്‍സന്റെ അടുത്ത സഹായികളുടെ ബാങ്ക് […]
പുരാവസ്തു തട്ടിപ്പ്; മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി
മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത ക്രൈം ബ്രാഞ്ച്. കിളിമാനൂർ സ്വദേശി സന്തോഷ് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. പുരാവസ്തു നൽകി വഞ്ചിച്ചെന്നാണ് പരാതി. ഇതോടെ മോൻസണെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അഞ്ച് ആയി. അതേസമയം മോൻസൺ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. പാലാ സ്വദേശി രാജീവിന്റെ പരാതിയിൽ ചോദ്യം ചെയ്യുന്നതിനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ പീഡനക്കേസിലെ ഇരയെ […]
മോന്‍സന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഏറിയ പങ്കും വ്യാജം; വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്
മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഏറിയ പങ്കും വ്യാജമെന്ന് കണ്ടെത്തല്‍. പുരാവസ്തു വകുപ്പ് ആദ്യദിവസം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കേസില്‍ ക്രൈംബ്രാഞ്ചിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. monson mavunkal മോന്‍സണ്‍ പുരാവസ്തുക്കള്‍ വിദേശത്ത് വില്‍പ്പന നടത്തിയിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോന്‍സന്റെ സഹായികളുടെ അക്കൗണ്ടില്‍ അഞ്ചുകോടി എത്തിയതിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. കലൂര്‍ എച്ച് എസ് ബിസി ബാങ്കില്‍ നടന്ന വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളും […]
മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി; സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
പൊലീസ് പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചു മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജി നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. അജിക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. കേസില്‍ ഡിജിപിയെ കക്ഷി ചേര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ ഹൈക്കോടതി അജിയുടെ ആരോപണങ്ങള്‍ പൊലീസ് ഗൗരവമായി പരിശോധിക്കണമെന്നും വ്യക്തമാക്കി. മോന്‍സണ്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കേസിന്റെ ഗൗരവം വര്‍ധിച്ചതായും വിഷയത്തില്‍ തിങ്കളാഴ്ചയ്ക്കകം നിലപാടറിയിക്കണമെന്നും കോടതി വ്യക്തമാക്കി. അതിനിടെ മോന്‍സണ്‍ മാവുങ്കലിനെ മൂന്ന് […]