മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. സാമ്പത്തിക തട്ടിപ്പിലെ പരാതിക്കാർക്ക് ഇ ഡി നോട്ടിസ് അയച്ചു. രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരനായ യാക്കൂബിന് നോട്ടിസ് നൽകി. ഇഡിയുടെ ഇടപെടലിന് പിറകിൽ നിക്ഷിപ്ത താൽപ്പര്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു. ഇഡിയുടെ കത്തിന് ക്രൈം ബ്രാഞ്ച് മറുപടി നൽകിയിട്ടില്ല. മാത്രമല്ല മോൻസൻ കേസിലെ അന്വേഷണ വിവരങ്ങളും കൈമാറിയിട്ടില്ല. ഇതിനിടെ മോൻസൻ മാവുങ്കല്‍ കേസിലെ ഹൈക്കോടതി ഇടപെടൽ പരിധിവിടുന്നുവെന്ന വിമർശനവുമായി സർക്കാർ […]
Tag: monson mavunkal
പുരാവസ്തു തട്ടിപ്പിൽ ബന്ധം; ഐജി ജി ലക്ഷ്മണിന് സസ്പൻഷൻ
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ ട്രാഫിക്ക് ഐജി ഗുഗുല്ലോത്ത് ലക്ഷ്മണിന് സസ്പൻഷൻ. ഫയലിൽ മുഖ്യമന്ത്രി ഇന്ന് രാവിലെ ഒപ്പിട്ടു. ലക്ഷ്മണെതിരെ ക്രൈംബ്രാഞ്ച് ശക്തമായ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ സർവീസിൽ നിന്ന് സസ്പൻഡ് ചെയ്തിരിക്കുന്നത്. ജനുവരിയിൽ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്പൻഷൻ. 2010 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് തെലങ്കാന സ്വദേശിയായ ഐജി ജി ലക്ഷ്മൺ. (monson mavunkal lakshman suspended) ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനി സുജാതക്കൊപ്പം ഐജി മോൻസണിൻ്റെ വീട്ടിൽ താമസിച്ചു എന്ന് ക്രൈംബ്രാഞ്ച് […]
വ്യാജരേഖ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കാതെ മോന്സണ് മാവുങ്കല്‍
വ്യാജരേഖ കേസില്‍ അന്വേഷണത്തോട് സഹകരിക്കാതെ മോന്സണ് മാവുങ്കല്‍. മോന്സണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്സണ് മാവുങ്കല്‍ തെളിവുകള്‍ നശിപ്പിച്ചെന്നും അന്വേഷണ സംഘം പറഞ്ഞു. പോക്സോ കേസില്‍ മോന്‍സണെ കസ്റ്റഡിയിലെടുക്കാന്‍ കളമശേരി ക്രൈംബ്രാഞ്ച് യൂണിറ്റ് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ കോടതി ഉടന്‍ പരിഗണിക്കും. ഡിആര്‍ഡിഒ കേസില്‍ ക്രൈംബ്രാഞ്ച് മോന്‍സണെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. അന്ന് ചില കാര്യങ്ങള്‍ മോന്സണ് വെളിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് […]
മോൻസനെതിരായ പോക്സോ കേസ്; 3 ഡോക്ടർമാർക്കെതിരെ കേസെടുത്തു
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്സോ കേസില്‍ 3 ഡോക്ടർമാർക്കെതിരെ കേസെടുത്തു. പോക്സോ കേസിലെ പരാതിക്കാരിയെ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കളമശ്ശേരി മെഡിക്കൽ കോളജിലെ ഒരു സീനിയർ ഡോക്ടർ ഉൾപ്പടെ 3 ഡോക്ടർമാർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് മെഡിക്കൽ കോളജിലെത്തി ഡോക്ടർമാരുടെ മൊഴിയെടുക്കും. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മെഡിക്കല്‍ കോളജിനെ വെല്ലുവിളിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അധികൃതര്‍ പറയുന്നതെല്ലാം കള്ളമാണെന്നും പെണ്‍കുട്ടി ആരോപിച്ചു. […]
‘മോൻസൺ ആരെയൊക്കെ പറ്റിച്ചു’; പുരാവസ്തു തട്ടിപ്പിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
മോൻസൺ കേസിലെ സർക്കാർ സത്യവാങ്മൂലത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മോൻസന്റെ വീട്ടിൽ പോയ ബെഹറയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്ന് കോടതി ചോദിച്ചു. കേസില്‍ ഐ.ജി ലക്ഷ്മണയുടെ റോൾ സംബന്ധിച്ച് സർക്കാർ വിശദീകരണം അപൂർണമാണെന്നും കോടതി നിരീക്ഷിച്ചു. മോൻസനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമല്ല അറിയേണ്ടതെന്നും ഡി.ജി.പിയുടെ സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. എ.ഡി.ജി.പിയെയും ഡി.ജി.പിയെയും ആരാണ് മോൻസണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. 2019 മെയ് മാസം 11ാം […]
മോൻസൺ മാവുങ്കൽ തട്ടിപ്പുകേസ്; അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ
മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി സർക്കർ ഹൈക്കോടതിയെ അറിയിച്ചു. മോൻസണിനെതിരെ പത്തിലധികം കേസ് ചുമത്തിയെന്ന് ഡി ജി പി സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് കത്ത് നൽകിയെന്നും അന്വേഷണം തൃപ്തികരമായി പോകുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരമാണ് ഡിജിപി അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിനിടെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പോക്സോ കേസിലെ പരാതിക്കാരി […]
മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി
മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. കൊച്ചി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. മോൺസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിലും മോൻസൺ മാവുങ്കലിനെതിരെ നേരത്തെയും കേസ് എടുത്തിട്ടുണ്ട്. മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. മോൻസൺ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിൽവച്ച് 2019 ലാണ് പീഡനം നടന്നത്. മോൻസനെതിരെ […]
പുരാവസ്തു തട്ടിപ്പ് കേസ്; മോന്സണ് വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കല്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മൂന്ന് ദിവസത്തേക്കാണ് മോന്‍സണെ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 27 ന് വൈകിട്ട് മൂന്ന് മണിവരെ മോന്സണ് മാവുങ്കലിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം. അതിനിടെ മോന്‍സണുമായി ബന്ധപ്പെട്ട ടി.വി സംസ്കാര കേസില്‍ ഒന്നാംപ്രതി ഹരിപ്രസാദിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തുകയാണ്. തിരുവനന്തപുരം പൂവച്ചലിലുള്ള വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. സംസ്കാര ചാനലിന്റെ 1.51 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ ലോക്നാഥ് […]
പോക്സോ കേസ്; മോൻസൻ്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും
പോക്സോ കേസില്‍ മോൻസന് മാവുങ്കലിന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. മോൻസന്റെ മുന്‍ മാനേജര്‍ ജിഷ്ണുവിനെ പ്രധാന സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സനാണ് ഒന്നാം പ്രതി. മുന്‍ മാനേജര്‍ ജിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മറ്റ് പെണ്‍കുട്ടികളെയും സമാന രീതിയില്‍ മോന്സന് ഉപയോഗിച്ചിരുന്നതായി ജിഷ്ണു ക്രൈംബ്രാഞ്ചിന് മൊഴി നല്കി. കേസില്‍ ജിഷ്ണുവിനെ സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോൻസൻ്റെ സഹായി […]
മോൻസണിനെതിരായ കേസ്: ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു
മോൻസണ് മാവുങ്കലിന്റെ വ്യാജ പുരാവസ്തു–സാമ്പത്തിക തട്ടിപ്പുകേസില്‍ മുൻ പൊലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു. കൊച്ചിയിലെ ബെഹ്റയുടെ വസതിയില്‍ വെച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. എ.ഡി.ജി.പി ശ്രീജിത്ത് ആണ് മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് ബെഹ്റക്ക് എന്തെല്ലാം അറിയാമെന്ന കാര്യമാണ് മൊഴിയില്‍ രേഖപ്പെടുത്തിയത്. മോണ്‍സണുമായുള്ള ബന്ധം, അടുപ്പം എന്നീ കാര്യങ്ങളും പൊലീസ് അന്വേഷിച്ചു. മോണ്‍സണുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയില്‍ ലോക്നാഥ് ബെഹ്റ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബെഹ്റ മോണ്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്റെ […]