Kerala

പീഡനക്കേസുകളിൽ ജാമ്യാപേക്ഷയുമായി മോൻസൺ മാവുങ്കൽ ഹൈക്കോടതിയിൽ

പീഡനക്കേസുകളിൽ ജാമ്യാപേക്ഷയുമായി മോൻസൺ മാവുങ്കൽ ഹൈക്കോടതിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും, യുവതിയെ പീഡിപ്പിച്ച കേസിലും ആണ് മോന്‍സന്‍ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരായ പീഡനക്കേസുകൾ കെട്ടിച്ചമച്ചതാണെന്നാണ് മോൻസന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ അതിജീവിത തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസൺ പറഞ്ഞു.

Kerala

Monson Mavunkal : മോൻസൺ മാവുങ്കലിനെതിരെ കാറുകൾ തട്ടിയെടുത്തെന്ന പരാതി കൂടി; ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലും പീഡന പരാതിയലുമടക്കം പ്രതിയായ മോൻസൻ മാവുങ്കലിനെതിരെ (Monson Mavunkal)  ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പണം നൽകാതെ ആറ് കാറുകൾ തട്ടിയെടുത്തെന്നാണ് കേസ്. ബംഗലൂരു സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് നടപടി. കേസ് ക്രൈംബ്രാഞ്ച്(crime branch) അന്വേഷിക്കും മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുകയാണ്. എന്നാൽ ഇഡിയുടെ ഇടപെടലിന് പിറകിൽ നിക്ഷിപ്ത താൽപ്പര്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു.  അതിനിടെ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിനെവഴിവിട്ട് […]

Kerala

മോൻസൺ കേസ്; ചോദ്യങ്ങൾ ഉയർത്തി ഹൈക്കോടതി, ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും വിമർശനം

മോൻസൺ കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം. ഉന്നത ഉദ്യോഗസ്ഥർ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പോയത് എന്തിനെന്ന് ഹൈക്കോടതി. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാമിന്റെ കത്ത് എവിടെ എന്ന് ആരാഞ്ഞ് ഹൈക്കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു. മനോജ് എബ്രഹാം കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. മോൻസൺ മാവുങ്കലിന്റെ വീട് […]

Kerala

മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസ്; പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി

മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മോൻസൺ താമസിച്ച വീടുകളിൽ നിന്ന് തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. മോൻസന്റെയും കൂട്ടാളികളുടെയും പങ്കുകൾ എല്ലാം പെൺകുട്ടി അന്വേഷണസംഘത്തിനു മുന്നിൽ വിശദീകരിച്ചു. മോൻസൺ തന്റെ വീട്ടിൽ നടത്തുന്ന തിരുമൽ കേന്ദ്രത്തിലും മോൻസൺ വാടകയ്ക്ക് എടുത്ത വീട്ടിലുമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവിടങ്ങളിൽ നിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും അന്വേഷണസംഘം ശേഖരിച്ചു. കേസിൽ മോൻസന്റെ ജീവനക്കാരും പ്രതികളാവും. രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തത്. ഡി.ആർ.ഡി.ഒയുമായി ബന്ധപ്പെട്ട കേസിൽ […]