Kerala

ബെഹ്‌റ ഡിജിപി ആയതിന് ശേഷമുള്ള കേരള പൊലീസിന്റെ പ്രവർത്തനം അന്വേഷിക്കണം: പി ടി തോമസ്

മോൻസൺ മാവുങ്കൽ വിവാദത്തിൽ കേരള പൊലീസിലെ ഉന്നതർ തട്ടിപ്പിൽ കൂട്ടുപ്രതികളാകുന്നുവെന്ന് പിടി തോമസ് എംഎൽഎ. പുരാവസ്തുക്കളുടെ മറവിലുള്ള തട്ടിപ്പ് ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്നാഥ് ബെഹ്‌റ ഡിജിപി ആയതിന് ശേഷമുള്ള കേരള പൊലീസിന്റെ പ്രവർത്തനം അന്വേഷിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറകണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. ഇതിനിടെ പുരാവസ്തു തട്ടിപ്പില്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വാര്‍ഷിക യോഗമെന്നാണ് വിശദീകരണമെങ്കിലും വിവാദ വിഷയങ്ങള്‍ ഉള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്‌തേക്കും. […]

Kerala

പുരാവസ്തു തട്ടിപ്പ് : നിലവിൽ അന്വേഷിക്കുന്നത് മോൻസണിനെതിരായ മൂന്ന് കേസുകളെന്ന് എഡിജിപി

മോൻസണിന്റെ പേരിലുള്ള മൂന്ന് കേസുകളാണ് നിലവിൽ അന്വേഷിക്കുന്നതെന്ന് എഡിജിപി എസ്. ശ്രീജിത്ത്. മൂന്നും സമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ്. മോൻസൺ വ്യാജ ഡോക്ടർ ആണോയെന്ന കാര്യങ്ങളും പരിശോധിക്കും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ( adgp sreejith about monson case ) പണമിടപാട് വിവരങ്ങൾ ശേഖരിക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി മോൻസണെ മൂന്നുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇന്ന് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് നൽകുമ്പോൾ […]