പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. നവംബർ മൂന്ന് വരെ 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. ജയിലിൽ കഴിയുന്ന പ്രതിയെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചാണ് മോൻസണിനെതിരെ അന്വേഷണം നടത്തുന്നത്. തട്ടിപ്പ് കേസിന്റെ ചുരുളഴിയാൻ അനിത പുല്ലയിലിനെക്കൂടി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘം പറയുന്നത്. മോൻസണുമായി തെറ്റിപ്പിരിയും മുൻപ് അനിത നടത്തിയ സാമ്പത്തിക […]
Tag: monson
മോന്‍സണ്‍ മാവുങ്കലിന് ശ്രീവത്സം ഗ്രൂപ്പ് ഉടമ കൈമാറിയ പണത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്
മോന്‍സണ്‍ മാവുങ്കലിന് ശ്രീവത്സം ഗ്രൂപ്പ് ഉടമ കൈമാറിയ പണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മോന്‍സണിന്റെ അക്കൗണ്ടില്‍ രണ്ട് തവണയായി രാജേന്ദ്രന്‍ പിള്ള നിക്ഷേപിച്ചത് ഒരു കോടി രൂപയാണ്. മേക്കപ്പ്മാന്‍ ജോഷി, ഡ്രൈവര്‍ അജി എന്നിവരുടെ അക്കൗണ്ടിലും ശ്രീവത്സം ഗ്രൂപ്പ് പണമിട്ടു. മോന്‍സണിന് ശ്രീവത്സം ഗ്രൂപ്പ് ആകെ നല്‍കിയത് 6 കോടി 27 ലക്ഷം രൂപയാണ്. അതിനിടെ മോന്‍സണ്‍ മാവുങ്കലിനെ മറ്റൊരു കേസിലും പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. […]