Kerala

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി ; അക്രമസ്വഭാവമുള്ളതിനാൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. പുതുതായി മൃഗശാലയിൽ എത്തിച്ച കുരങ്ങാണ് ചാടിപ്പോയത്. അക്രമസ്വഭാവമുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം മൃഗശാലയിൽ രണ്ട് സിംഹങ്ങൾ ഉൾപ്പെടെ നിരവധി മൃഗങ്ങളെ എത്തിച്ചിരുന്നു. തുടർന്ന് ക്വാറന്റീൻ കാലയളവിന് ശേഷം മറ്റന്നാൾ മന്ത്രി ചിഞ്ചുറാണിയെത്തി മൃഗങ്ങളുടെ പേരിടൽ ചടങ്ങും തുറന്നുവിടലും നടത്താനിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് പരീക്ഷണാർത്ഥം കുരങ്ങിനെ തുറന്നു വിട്ടപ്പോഴാണ് കൂട്ടിൽ നിന്ന് കുരങ്ങ് പുറത്തു ചാടിയത്. കുരങ്ങിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

India

കുരങ്ങുകളുടെ കൂട്ട ആക്രമണം; ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്നുവീണ് യുവാവിന് ദാരുണാന്ത്യം

കുരങ്ങുകളുടെ ആക്രമണത്തെ തുടർന്ന് വീടിന്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. നൈബസ്തി നിവാസിയായ ആശിഷ് ജെയിൻ എന്നയാളാണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനായി രണ്ടാം നിലയിൽ കയറിയതായിരുന്നു ആശിഷ്. വൃത്തിയാക്കുന്നതിനിടെ വീടിന്റെ മുകളിൽ ഇരുന്നിരുന്ന ഒരു കൂട്ടം കുരങ്ങൻമാർ ആശിഷിനെ അക്രമിക്കുകയായിരുന്നു. കുരങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ഓടുന്നതിന്റെ ഇടയ്‌ക്ക് കാൽ വഴുതി രണ്ടാം നിലയിൽ നിന്ന് വീഴുകയായിരുന്നു. വീഴ്‌ച്ചയിൽ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റു. ആശിഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.ജനങ്ങളെ […]

National

താജ്മഹൽ കാണാനെത്തിയ സ്പാനിഷ് വനിതയ്ക്ക് കുരങ്ങ് ആക്രമണം; 10 ദിവസത്തിനിടെ നാലാമത്തെ സംഭവം

താജ്മഹൽ കാണാനെത്തിയ വിനോദസഞ്ചാരിയായ സ്പാനിഷ് യുവതിയെ കുരങ്ങുകൾ ആക്രമിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് നാലാം തവണയാണ് വിനോദസഞ്ചാരികൾ കുരങ്ങുകളുടെ ആക്രമണത്തിനിരയാകുന്നത്. യുവതിയുടെ ഇടതുകാലിനാണ് പരുക്കേറ്റത്. യുവതിക്ക് താജ്മഹലിലെ ജീവനക്കാരും ഫോട്ടോഗ്രാഫർമാരും ചേർന്ന് പ്രാഥമിക ചികിത്സ നൽകി. ഭർത്താവിനൊപ്പമാണ് ഇവർ താജ്മഹൽ കാണാനെത്തിയത്. കുരങ്ങിന്റെ ചിത്രമെടുക്കുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടതെന്ന് താജ്മഹലിലെ കൺസർവേഷൻ അസിസ്റ്റന്റ് രാജകുമാരൻ വാജ്പേയി പറഞ്ഞു. അവർക്ക് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. വിനോദസഞ്ചാരികളെ കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വർധിച്ചുവരുന്ന കുരങ്ങ് […]