എം.എൽ.എ.യുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം. കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫിൻ്റെ പേരിലാണ് വ്യാജ അക്കൗണ്ട്. പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എം.എൽ.എ. അറിയിച്ചു. പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Tag: money fraud
ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്
ഈ കൊമേഴ്സ് ഭീമന്മാരായ ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് ഹരിയാന സ്വദേശികളായ രാജ്കുമാര്‍ സിംഗ്, അരവിന്ദ് കുമാര്‍, സീതാറാം എന്നിവരെ യുപി സൈബര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ആവശ്യമുള്ള സാധനങ്ങള്‍ പണം നല്‍കി പര്‍ച്ചേസ് ചെയ്യുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം ലഭിക്കുമ്പോള്‍ ഉല്‍പ്പന്നതിന്റെ ഗുണമേന്മ മോശമാണെന്ന് കാണിച്ച് ആമസോണില്‍ റിപ്പോര്‍ട്ട്‌ചെയ്യും. ആമസോണിന്റെ പോളിസി […]
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; അഡോണ ഹോം നഴ്‌സിംഗ് സര്‍വീസിനെതിരെ പരാതി
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. മൂവാറ്റുപുഴ അടൂപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഡോണ ഹോം നഴ്‌സിംഗ് സര്‍വീസിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ( money fraud ) ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 2020 ഫെബ്രുവരിയിലാണ് പോളണ്ടില്‍ സെയില്‍സ്മാനേജരുടെ ജോലിക്കായി തൊടുപുഴ സ്വദേശി എബിന്‍ ഒരു ലക്ഷം രൂപ അഡോണ ഹോം നഴ്‌സിംഗ് സര്‍വീസിന് നല്‍കിയത്. എട്ടുമാസത്തിനുള്ളില്‍ ജോലി ലഭിക്കുമെന്നായിരുന്നു സ്ഥാപന ഉടമയായ ഷാജി വി എസിന്റെ വാഗ്ദാനം. എന്നാല്‍ ഒരുമാസം പിന്നിട്ടിട്ടും […]