World

അഫ്ഗാൻ പ്രശ്നങ്ങളിൽ ഇന്ത്യ- റഷ്യ ചർച്ച

താലിബാൻ പിടിമുറിക്കിയ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യയും റഷ്യയും ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി 45 മിനിറ്റ് സമയം ടെലിഫോണിൽ ചർച്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ വിഷയത്തോടൊപ്പം കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യ – റഷ്യ സഹകരണവും ചർച്ചയായി. സുപ്രധാന വിഷയങ്ങളിൽ ചർച്ച തുടരാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓദ്യോഗികമായി ട്വീറ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച, ജർമ്മൻ ചാൻസിലർ ആഞ്ചല മെർക്കലുമായി നരേന്ദ്രമോദി സംസാരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ […]

India Sports

രാജ്യത്തിന്റെ അഭിമാനമാണ് പി വി സിന്ധു: അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്‌. ടോ​ക്കി​യോ ഒളിമ്പിക്സിൽ വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ടി​യാണ് ബാ​ഡി​മി​ന്‍റ​ണ്‍ താ​രം പി.​വി. സി​ന്ധു​ ചരിത്രം സൃഷ്ടിച്ചത്. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്നായിരുന്നു പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചത്. ചൈ​ന​യു​ടെ ഹേ ​ബി​ന്‍​ജി​യോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ​ത്. ഇ​തോ​ടെ ര​ണ്ട് ഒളിമ്പിക് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ട​വും സി​ന്ധു സ്വ​ന്ത​മാ​ക്കിയിട്ടുണ്ട്. പി വി സിന്ധുവിന് സെമി ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. […]

India

മോദി 2.0: ആദ്യം സത്യപ്രതിജ്ഞ ചെയ്തത് നാരായണ്‍ റാണെ

മോദി 2.0 മന്ത്രിസഭ. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു. 43 അംഗങ്ങളാണ് പുതുതായി മന്ത്രിസഭയിലേക്ക് എത്തുന്നത് നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യപുനഃസംഘടനയാണിത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ആദ്യ പുനഃസംഘടന. അതേസമയം ചില അപ്രതീക്ഷിതരാജികളും ഇന്നുണ്ടായി. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരാണ് രാജിസമര്‍പ്പിച്ച പ്രമുഖര്‍.

India

സര്‍വകക്ഷി യോഗം പൂര്‍ത്തിയായി; ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി

ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം പൂര്‍ത്തിയായി. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നേതാക്കളെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പും അദ്ദേഹം നല്‍കിയില്ല. ജമ്മു കശ്മീരില്‍ മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്നും പ്രധാനമന്ത്രി നേതാക്കളെ അറിയിച്ചു. യോഗത്തില്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എത്രയും വേഗം സംസ്ഥാനപദവി […]

India National

2019-20 സാമ്പത്തിക വര്‍ഷം ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 750 കോടി രൂപ

അധികാരത്തിലെത്തി ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ ബി.ജെ.പിയുടെ വരുമാനത്തില്‍ വന്‍ വര്‍ധന. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം വ്യക്തികളില്‍ നിന്നും കോര്‍പറേറ്റുകളില്‍ നിന്നും പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ചത് 750 കോടി രൂപയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ വരുമാനത്തെക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണിത്. 139 കോടി രൂപയാണ് കോണ്‍ഗ്രസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച വരുമാനം. എന്‍.സി.പി 59 കോടി, ടി.എം.സി 8 കോടി, സി.പി.എം 19.6 കോടി, സി.പി.ഐ 1.9 കോടി എന്നിങ്ങനെയാണ് മറ്റു […]

India National

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 5ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം രോഗ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ അണ്‍ലോക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്. ഇതേത്തുടര്‍ന്ന് രാജ്യത്ത് നിലവിലുള്ള കൊറോണ വൈറസ് അവസ്ഥയെക്കുറിച്ച്‌ പ്രധാനമന്ത്രി സംസാരിക്കാനാണ് സാധ്യത.

India National

കേന്ദ്രത്തിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടും; പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിക്കുന്നു

കോവിഡ് പ്രതിരോധത്തിലടക്കം പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടാൻ പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിക്കുന്നു. വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ സംഘട്ടനം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗത്തിന് നീക്കം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാമാരിയെ പ്രതിരോധിക്കുന്ന കാര്യത്തിൽ സർക്കാർ അമ്പേ പരാജയപ്പെട്ടിട്ടും പ്രതിപക്ഷം ഉണർന്നുപ്രവർത്തിക്കുകയോ ശക്തമായ ഇടപെടൽ നടത്തുകയോ ചെയ്യുന്നില്ലെന്ന് പരക്കെ പരാതി ഉയരുന്നതിനിടെയാണ് പുതിയ നീക്കം. കോവിഡ് വിഷത്തിലടക്കം കേന്ദ്ര സർക്കാരിനെതിരായ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാകും യോഗത്തിലെ മുഖ്യ അജണ്ട. യോഗ തിയതിയോ […]

India National

കൊവിഡ് നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നു, സൗജന്യ വാക്‌സിനേഷന്‍ തുടരും: പ്രധാന മന്ത്രി

രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സൗജന്യ വാക്‌സിനേഷന്‍ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനോട് പടവെട്ടി രാജ്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ധൈര്യം കൈവിടില്ല. ഓക്‌സിജന്‍ ലഭ്യത കൂട്ടാന്‍ എല്ലാ മാര്‍ഗവും തേടുന്നുണ്ട്. മരുന്നുകളുടെ ലഭ്യത കൂട്ടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നുണ്ട്. പൂഴ്ത്തിവെയ്പ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

India

കാണാനില്ല.. പേര് ഇന്ത്യന്‍ സര്‍ക്കാര്‍, പ്രായം ഏഴ് വയസ്സ്; ‘ഔട്ട്ലുക്ക്’ കവര്‍ ഫോട്ടോ

കോവിഡ് രണ്ടാം ഘട്ടം നേരിടുന്നതില്‍ മോദി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കവര്‍ഫോട്ടോയില്‍ തന്നെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ‘ഔട്ട്‌ലുക്ക്’ മാഗസിന്‍. പുതിയ ലക്കം ‘ഔട്ട് ലുക്ക്’ കവറില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് ‘മിസ്സിങ്’ എന്നാണ്. പേര്- ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ പ്രായം- 7 വയസ്സ് കണ്ടുകിട്ടുന്നവര്‍ രാജ്യത്തെ പൗരന്‍മാരെ വിവരമറിയിക്കണം- എന്നാണ് കവര്‍ ഫോട്ടോയിലുള്ളത്. മഹുവ മൊയ്ത്ര, പ്രതാപ് ഭാനു മെഹ്ത, ശശി തരൂര്‍, മനോജ് ഝാ, വിജയ് […]

India National

ആരാണ് മികച്ച പ്രധാനമന്ത്രി? മൻമോഹനെന്ന് 62 ശതമാനം പേർ; മോദിക്ക് 37% പേരുടെ മാത്രം പിന്തുണ

ഹൈദരാബാദ്: മൻമോഹൻ സിങ്ങോ നരേന്ദ്രമോദിയോ? ഏറ്റവും മികച്ച പ്രധാനമന്ത്രി ആരാണെന്ന, തെലുങ്ക് പ്രാദേശിക മാധ്യമമായ തെലുങ്ക് 360 നടത്തിയ അഭിപ്രായ സർവേയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് വ്യക്തമായ മേൽക്കൈ. 24 മണിക്കൂർ നീണ്ട ട്വിറ്റർ പോളിൽ 62.4 ശതമാനം പേരാണ് മൻമോഹനാണ് മികച്ച പ്രധാനമന്ത്രിയെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 37.6 ശതമാനം വോട്ടേ കിട്ടിയുള്ളൂ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പോൾ സംഘടിപ്പിക്കപ്പെട്ടത്. 24 മണിക്കൂറിനിടെ 63000 പേരാണ് സർവേയിൽ പങ്കെടുത്തത് എന്ന് തെലുങ്ക് 360 […]