യുഎസ് ബയോടെക് കമ്പനിയായ മോഡേണ തങ്ങളുടെ കൊവിഡ് വാക്‌സിന്‍ 95 ശതമാനത്തോളം ഫലപ്രദമെന്ന പ്രഖ്യാപനവുമായി രംഗത്ത്. 30,000 ആളുകളെ പങ്കെടുപ്പിച്ചാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. നേരത്തെ അമേരിക്കന്‍ കമ്പനി തന്നെയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെക്കും തങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച വാക്‌സില്‍ 90 ശതമാനം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ സാങ്കേതിക വിദ്യയാണ് ഇരുകമ്പനികളും വാക്‌സിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ മനുഷ്യ നിര്‍മിതമായ മെസെഞ്ചര്‍ ആര്‍എന്‍എകളെ ഉപയോഗിച്ച് മനുഷ്യ കോശങ്ങളെ വാക്‌സിന്‍ നിര്‍മിക്കുന്ന ഫാക്ടറികളാക്കുകയാണ് ചെയ്യുന്നത്. ഫേസ് […]
Tag: Moderna
മൂക്കിൽ വെച്ചുതന്നെ വൈറസ് പകരുന്നത് തടഞ്ഞു: മഡോണ മരുന്ന് കമ്പനിയുടെ കോവിഡ് വാക്സിന്‍ കുരങ്ങന്മാരില്‍ ഫലം കണ്ടു
കൊറോണ വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാനുള്ള രോഗപ്രതിരോധശേഷി വാക്സിന്‍ നല്‍കിയതിലൂടെ കുരങ്ങന്മാർക്ക് ലഭിച്ചുവെന്നാണ് വിവരം അമേരിക്കയിലെ മരുന്നുനിര്‍മ്മാണ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്‍റെ മൂന്നാംഘട്ടത്തിന് തുടക്കമായി. കമ്പനിയുടെ വാക്‌സിൻ പരീക്ഷണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ കുരങ്ങന്മാരിൽ നടത്തിയ പരീക്ഷണം വിജയം കണ്ടിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാനുള്ള രോഗപ്രതിരോധശേഷി വാക്സിന്‍ നല്‍കിയതിലൂടെ കുരങ്ങന്മാർക്ക് ലഭിച്ചുവെന്നാണ് വിവരം. 16 കുരങ്ങന്മാരിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. കോവിഡിനെതിരെയുളള മോഡേണയുടെ വാക്‌സിന്‍റെ ആദ്യഘട്ട പരീക്ഷണങ്ങളും വിജയകരമായിരുന്നു. […]