Kerala

ഡിംപിളിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; അഡ്വ. അഫ്‌സലിനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് ആളൂര്‍; ഇത് ചന്തയല്ലെന്ന് കോടതി

കൊച്ചിയില്‍ മോഡലിനെ കാറില്‍ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഡിംപിളിനുവേണ്ടി ഹാജരായ രണ്ട് അഭിഭാഷകര്‍ തമ്മില്‍ കോടതിയില്‍ വാക്കേറ്റം. ഡിംപിളിനുവേണ്ടി അഡ്വ. അഫ്‌സലും അഡ്വ. ആളൂരുമാണ് കോടതിയില്‍ ഹാജരായത്. വാദം ആരംഭിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കമായി. അഡ്വ. അഫ്‌സലിനോട് അഡ്വ ആളൂര്‍ ഇറങ്ങിപ്പോരാന്‍ പറയുന്ന നിലയുണ്ടായി. ബഹളവും തര്‍ക്കവും മുറുകിയതോടെ ഇത് കോടതി മുറിയാണെന്നും ചന്തയല്ലെന്നും മജിസ്‌ട്രേറ്റ് രണ്ട് അഭിഭാഷകരേയും ഓര്‍മിപ്പിച്ചു.  തന്റെ വക്കാലത്ത് അഫ്‌സലിനെയാണ് ഏല്‍പ്പിച്ചതെന്നാണ് ഡിംപിള്‍ പറയുന്നത്. മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ […]

Kerala

കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിലായ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ നാലു പ്രതികളെയും ഒരാഴ്ചത്തേയ്ക്കെങ്കിലും കസ്റ്റഡിയിൽ വേണമെന്നായിരിക്കും പൊലീസിന്റെ ആവശ്യം.  പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം തേവരയിലെ ബാറിലടക്കം തെളിവെടുപ്പു നടത്തും. ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകൽ എന്നിവയാണ് പ്രതികൾക്കെതിരായ വകുപ്പുകൾ. എക്സൈസ് വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് ഡാൻസ് ബാറെന്ന രീതിയിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബാറിനെതിരെ കേസെടുത്തിട്ടുണ്ട്. ബാറിൽ രാസലഹരിമരുന്നുപയോഗം നടന്നോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമയിക്കുകയാണ്.

Kerala

‘അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തു’; കൊച്ചി മോഡൽ പീഡിനക്കേസ്

കൊച്ചിയിലെ മോഡൽ പീഡനക്കേസിൽ നിർണായക വിവരങ്ങളുമായി കമ്മീഷ്ണർ. അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ അതിജീവിതയ്ക്ക് ലഹരിമരുന്ന് കൊടുത്തോ എന്നത് സംബന്ധിച്ച ശാസ്ത്രീയ പരിശോധന നടത്തുകയാണെന്നും കമ്മീഷ്ണർ പറഞ്ഞു. തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പൽ എന്ന് കൊച്ചിയിൽ പീഡനത്തിന് ഇരയായ മോഡൽ പൊലീസിന് മൊഴി നൽകിയിരുന്നു. ബിയറിൽ എന്തൊ പൊടി ചേർത്തതായി സംശയമുണ്ടെന്നും അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞത് ഡിമ്പൽ ആണെന്നും യുവതി പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചവരെ […]