Kerala

‘തൊടുപുഴക്കാരുടെ ഗതികേട്’; പി ജെ ജോസഫിന് നേരെ അധിക്ഷേപ പരാമര്‍ശവുമായി എം.എം മണി

പി ജെ ജോസഫിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഐഎം നേതാവ് എം എം മണി എംഎല്‍എ. തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫെന്നാണ് മണിയുടെ പരാമര്‍ശം. പി ജെ ജോസഫ് നിയമസഭയില്‍ കാല് കുത്തുന്നില്ല. രോഗമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടത്. പി ജെ ജോസഫിന് ബോധവുമില്ല. ചത്താല്‍ പോലും കസേര വിടില്ലെന്നും എം എം മണി പറഞ്ഞു. ‘ജനങ്ങള്‍ വാരിക്കോരി വോട്ടുകൊടുത്തില്ലേ. പക്ഷേ പി ജെ ജോസഫ് നിയമസഭയില്‍ കാലുകുത്തുന്നില്ല. ഒന്നോ രണ്ടോ ദിവസം സഭയില്‍ വന്നിട്ടുണ്ടാകും. അത് കണക്കിലുണ്ടാകും. […]

Kerala

‘പ്രസ്താവന അനുചിതം’, എം.എം മണിയുടെ അധിക്ഷേപ പരാമർശം തള്ളി സ്പീക്കർ

കെ.കെ രമയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ എം.എം മണിയെ തള്ളി സ്പീക്കർ. പ്രസ്താവന അനുചിതവും, അസ്വീകാര്യവുമെന്ന് എം.ബി രാജേഷ്. സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത, പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. ഫ്യൂഡല്‍ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുദ്ധമാണ്. സാര്‍വത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വാങ്മൊഴികള്‍ എന്നിവ ഇന്ന് കാലഹരണപ്പെട്ടതാണ്. മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകള്‍, പരിമിതികള്‍, ചെയ്യുന്ന തൊഴില്‍, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്ഥകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ […]

Kerala

‘സുധാകരന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും വംശീയാധിക്ഷേപം’; പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്‌ഐ

എം.എം മണിയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനെതിരെ ഡിവൈഎഫ്‌ഐ. മഹിളാ കോണ്‍ഗ്രസിന്റെ പ്രകടനം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് ഡിവൈഎഫ്‌ഐയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ശരീരം, നിറം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് കുറ്റകൃത്യമാണെന്നും മേയര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മനുഷ്യത്വഹീനവും ക്രൂരവുമായ അധിക്ഷേപത്തിനെതിരെ പ്രതിഷേധമുയര്‍ത്താനാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. ചിമ്പാന്‍സിയുടെ ഉടലിന്റെ ചിത്രവും എംഎം മണിയുടെ മുഖത്തിന്റെ ചിത്രവും ചേര്‍ത്ത് തിരുവനന്തപുരത്ത് […]

Kerala

ടിപി കേസിലെ സിബിഐ അന്വേഷണം അട്ടിമറിച്ചതിന് പിന്നിൽ ബിജെപി-സിപിഐഎം ബന്ധം: രമേശ് ചെന്നിത്തല

ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഐഎമ്മിന് പക തീരുന്നില്ലെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ എന്ന രമയുടെ പ്രസ്‌താവന വസ്തുതയാണ്. ടി പി കേസിൽ ഉമ്മൻ‌ചാണ്ടി സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതാണ്. സിപിഐഎമ്മും ബിജെപിയും സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു. ടിപി കേസ് അന്വേഷിക്കാൻ സിബിഐ തയ്യാറായില്ല. ഇതിന് പിന്നിൽ ബിജെപി-സിപിഐഎം ബന്ധമാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. ടിപി.ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഐഎമ്മിന് പക തീരുന്നില്ല. മുഖ്യമന്ത്രിയെങ്കിലും എം.എം.മണിയുടെ വാക്കുകൾ തള്ളുമെന്ന് പ്രതീക്ഷിച്ചു. സംസ്ഥാന സർക്കാരിന്റെയും […]

Kerala

കേരളമാണ് എന്റെ തട്ടകം, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് എട്ടാംവയസിൽ; എം.എം മണിക്കെതികെ ആനി രാജ

എം.എം മണിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ആം​ഗം ആനി രാജ രം​ഗത്ത്. ഇടത് – സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവർ പറഞ്ഞു. കേരളമാണ് തന്റെ തട്ടകം. എട്ടാംവയസിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താൻ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത്. വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള […]

Kerala

മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി എം.എം മണിക്ക് കോവിഡ‍് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടുകൂടിയാണ് മന്ത്രിയുടെ കോവിഡ് പരിശോധനഫലം പുറത്തുവന്നത്. ഫലം പോസിറ്റീവായതിനെതുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അദ്ദേഹത്തിനൊപ്പമുള്ള പെര്‍സണല്‍ സ്റ്റാഫിനോട് ക്വാറന്‍റൈനില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്രമല്ല അദ്ദേഹത്തോട് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മന്ത്രി തോമസ് ഐസക്കിനും, വി.എസ് സുനില്‍കുമാറിനും, ഇ.പി ജയരാജനുമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്