സ്കൂളിലേക്ക് പോകാൻ യാത്രാസൗകര്യമില്ലെന്ന് പരാതിനൽകിയ എട്ടാം ക്ലാസ് വിദ്യാർഥിനി കാറിടിച്ച് മരിച്ചു. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം. ബസ് ഇല്ലാത്തതിനാൽ സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെയാണ് 12 വയസുകാരി കാറിടിച്ച് മരിച്ചത്. രണ്ടാഴ്ച മുൻപാണ് സ്കൂളിലേക്ക് പോകാൻ ബസില്ലെന്നും അത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടി എംഎൽഎയ്ക്ക് പരാതിനൽകിയത്. എന്നാൽ, എംഎൽഎയുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടായില്ല. സംഭവത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. കാറിടിച്ചയുടൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കടുത്ത രക്തസ്രാവമുണ്ടായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. തുടർന്ന് എംഎൽഎ സ്ഥലത്തെത്തി കുടുംബത്തിന് 2 […]
Tag: mla
സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി; പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി
സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷണം. സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായോ എന്ന് കോടതിയ്ക്ക് പരിശോധിക്കാൻ ആകില്ലെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയില്‍ പറഞ്ഞു. ഹർജി തള്ളണമെന്നും എജി ആവശ്യപ്പെട്ടു. നിയമ പ്രശ്നം സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ എജിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഓഗസ്റ്റ് 2 ന് പരിഗണിക്കാൻ മാറ്റി. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎൽഎ ആയി തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി ബിജുവാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. […]
‘100 കോടി തന്നാൽ മന്ത്രിയാക്കാം’, ബിജെപി എംഎൽഎയുടെ പരാതിയിൽ 4 പേർ അറസ്റ്റിൽ
മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം. 3 ബിജെപി എംഎൽഎമാരിൽ നിന്ന് 100 കോടി ആവശ്യപ്പെട്ട 4 പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ ഭരണം മാറി രണ്ടാഴ്ച കഴിഞ്ഞിട്ടും മന്ത്രിസഭാ വികസനം നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് എംഎൽഎയെ മന്ത്രിയാക്കാമെന്ന് പ്രലോഭിപ്പിച്ച് വൻ തുക തട്ടിയെടുക്കാൻ ചില ഗുണ്ടാസംഘങ്ങൾ ഗൂഢാലോചന നടത്തിയത്. ഷിൻഡെ സർക്കാരിൽ എംഎൽഎയെ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായാണ് ഇവർ എത്തിയത്. ജൂലൈ 12ന് പ്രതികളിൽ ഒരാൾ ബിജെപി എംഎൽഎ രാഹുൽ കുലുമായി […]
മുൻ എം.എൽ.എ എസ്. ത്യാഗരാജൻ അന്തരിച്ചു
കൊല്ലം മുൻ എം.എൽ.എ എസ് ത്യാഗരാജൻ അന്തരിച്ചു. 85 വയസായിരുന്നു. നാളെ രാവിലെ ആർ.എസ്.പി ഓഫീസിൽ പൊതു ദർശനം നടത്തും. സംസ്കാരം 11.30 ന് പോളയത്തോട് പൊതു ശ്മാശാനത്തിൽ നടക്കും. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും, കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. 1977-ൽ കൊല്ലം എം.എൽ.എ ആയിരുന്നു എസ് ത്യാഗരാജൻ.
വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ എംഎൽഎ
വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് കെകെ രമ എംഎൽഎ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫിസുകളിൽ തീപിടുത്തമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫിസിലെ തീപിടുത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. അതേസമയം വടകര താലൂക്ക് ഓഫിസിൽ രണ്ട് ദിവസം മുമ്പ് നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് ഒരാൾ പൊലിസ് കസ്റ്റഡിയിലായി. ആന്ധ്ര സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടേതെന്ന് കരുതുന്ന സിസി ടിവി […]
എംഎൽഎ മാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ആശ്രിത നിയമനം പാടില്ല: വിമർശനവുമായി ഹൈക്കോടതി
മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകന്‍റെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. നിയമനം അംഗീകരിച്ചാൽ സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങൾ വ്യാപകമായുള്ള പിൻവാതിൽ നിയമനത്തിന് കാരണമാകുമെന്ന് കോടതി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്ക് വരെ ആശ്രിത നിയമനം നൽകേണ്ടി വരും. എംഎൽഎ മാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ആശ്രിത നിയമനം പാടില്ല. ഇത്തരം നിയമനങ്ങൾ കേരള സർവീസ് ചട്ടം അനുസരിച്ച് നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആശ്രിത […]