Kerala

കുന്ദമംഗലത്ത് അപ്രതീക്ഷിത ജയമുണ്ടാകുമെന്ന് എം.കെ രാഘവൻ എം.പി

കോഴിക്കോട് ജില്ലയില്‍ അഞ്ച് മുതൽ എട്ട് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്ന് എം.കെ രാഘവൻ എം.പി. വടകരയില്‍ കെ.കെ രമയുടെ സ്ഥാനാർഥിത്വം യു.ഡി.എഫിന് ഗുണമുണ്ടാക്കി. കുറ്റ്യാടിയിൽ ശക്തമായ മത്സരം നേരിട്ടെങ്കിലും പാറക്കൽ അബ്ദുല്ല ജയിക്കും. കുന്ദമംഗംലത്ത് വ്യാപകമായി യു.ഡി.എഫ് അനുകൂല ട്രെന്‍ഡാണ്. ഇവിടെ അപ്രതീക്ഷിത ജയമുണ്ടാകുമെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കുന്ദമംഗലത്താണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 81.55 ആണ് ഇവിടുത്തെ പോളിങ്. ആകെ 2,31,284 വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. […]