മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. തന്നെ സ്വവർഗ്ഗരതി ആസ്വദിക്കുന്ന ഒരാളായി മാധ്യമങ്ങൾ ചിത്രീകരിച്ചു. ഇതിൽ ശക്തമായ അമർഷം രേഖപ്പെടുത്തുന്നു. പറഞ്ഞതിന് വിപരീതമാണ് വാർത്തയായി നൽകുന്നത്. വിപരീത അർത്ഥത്തിൽ എടുക്കുന്നത് ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു. മാധ്യമങ്ങൾ ഉയർത്തുന്ന ആശയം മറ്റുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കരുത്. താൻ മന്ത്രി ആയിരിക്കെയാണ് പോക്സോ നിയമം നടപ്പാക്കാൻ മുൻ കൈ എടുത്തത്. ചൈൽഡ് റൈറ്റ്സ് കമ്മീഷൻ ആദ്യമായി നടപ്പാക്കിയതും അന്നാണെന്ന് മുനീർ പറഞ്ഞു. ഇതെല്ലാം […]
Tag: MK Muneer
കാൾ മാർക്സ് മദ്യത്തിന് അടിമ, കുളിക്കില്ല, പല്ല് തേയ്ക്കില്ല, കുപ്പായം മാറ്റില്ല; വിവാദ പരാമർശവുമായി എം.കെ മുനീർ
കാൾ മാർക്സിനെതിരെ അധിക്ഷേപവുമായി എം.കെ മുനീർ എം.എൽ.എ. കോഴിക്കോട് നടന്ന എം.എസ്.എഫ് വേര് സംസ്ഥാന ക്യാംപയിൻ സമാപന സമ്മേളനത്തിൽ മതം, മാർക്സിസം, നാസ്തികത എന്ന വിഷയത്തിൽ സംസാരിക്കവേ യാണ് എം.കെ മുനീർ കാൾ മാർക്സിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മാർക്സിനെപ്പോലെ ഇത്രയും വൃത്തിഹീനമായ മനുഷ്യൻ ഈ ഭൂലോകത്ത് വേറേ ഉണ്ടായിട്ടില്ല, മദ്യത്തിന് അടിമയായിരുന്നു അദ്ദേഹം തുടങ്ങിയ പരാമർശങ്ങളാണ് മുനീർ നടത്തിയത്. കുളിക്കില്ല, പല്ല് തേയ്ക്കില്ല, കുപ്പായം മാറ്റില്ല തുടങ്ങിയവയാണ് മാർക്സിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. കാൾ മാർക്സിന്റെ […]
‘ഇങ്ങനെയെങ്കില്‍ എല്ലാവരും ബൃന്ദ കാരാട്ടാകും’; സര്‍ക്കാര്‍ ആദ്യം സംസാരിക്കേണ്ടത് സില്‍വര്‍ലൈന്‍ ഇരകളോടെന്ന് എം കെ മുനീര്‍
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ വിശദീകരിക്കാനുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ വിളിക്കാത്തത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ എം കെ മുനീര്‍. സര്‍ക്കാരിന് ഇഷ്ടമുള്ള സാങ്കേതിക വിദഗ്ധരെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് എം കെ മുനീര്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ആദ്യം സംസാരിക്കേണ്ടത് ഇരകളോടാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഓരോ സ്ഥലത്തും ഓരോ നയമാണ്. ഇത്തരം തീരുമാനങ്ങള്‍ സില്‍വര്‍ലൈനെതിരായ സമരം ശക്തിപ്പെടുത്തുമെന്നും എം കെ മുനീര്‍ ആഞ്ഞടിച്ചു. ഇരകളോട് സംസാരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെന്ന് മുനീര്‍ കുറ്റപ്പെടുത്തി. ഇങ്ങനെയെങ്കില്‍ എല്ലാവരും […]
ചന്ദ്രിക കള്ളപ്പണ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് എംകെ മുനീർ
ചന്ദ്രിക കള്ളപ്പണ ഇടപാട് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് എംകെ മുനീർ. ചന്ദ്രിക ഡയറക്ടർ എന്ന നിലയിലാണ് ഇഡി മൊഴിയെടുത്തത്. സാക്ഷിയെന്ന നിലയിലാണ് വിളിപ്പിച്ചത്. ഇഡി ചോദിച്ച കാര്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി. ചന്ദ്രികയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഇടപെടാറില്ല. അതുകൊണ്ട് തന്നെ ചന്ദ്രികയിലെ എല്ലാ കാര്യങ്ങളും താൻ അറിയണമെന്ന് നിർബന്ധമില്ലെന്നും എംകെ മുനീർ മാധ്യമങ്ങളോട് പറഞ്ഞു. (chandrika case mk muneer) ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപ വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നിലവലിൽ ഇപ്പോൾ […]
പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സി.പി.ഐ.എം സ്വീകരിച്ച നിലപാട് വിഷലിപ്തമെന്ന് എം.കെ മുനീർ
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയിൽ സി.പി.ഐ.എം. സ്വീകരിച്ച നിലപാട് വിഷലിപ്തമെന്ന് എം.കെ. മുനീർ. എ. വിജയരാഘവന്റേത് വർഗീയത വളർത്തുന്ന നിലപാടാണെന്നും എം.കെ മുനീർ അറിയിച്ചു. മന്ത്രി വി.എൻ വാസവൻ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടന്നത് തെറ്റായ പ്രചാരണങ്ങളെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. ബിഷപ്പിന് ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല ചില വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന തെറ്റുകൾ മതത്തിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കരുതെന്നും എ. വിജയരാഘവൻ […]
സി.പി.എം-ബി.ജെ.പി-എസ്.ഡി.പി.ഐ ധാരണയെന്ന് എം.കെ മുനീർ
സി.പി.എം ബി.ജെ.പിയുമായും എസ്.ഡി.പി.ഐയുമായും ധാരണയുണ്ടാക്കിയെന്ന് എം.കെ മുനീർ. ഈ കൂട്ടുകെട്ടിനെ കേരളം തിരസ്‌കരിക്കും. 88 മുതൽ 100 വരെ സീറ്റുകൾ യു.ഡി.എഫിന് ലഭിക്കുമെന്നും കൊടുവള്ളിയിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എം.കെ മുനീർ പറഞ്ഞു.
“ജോസ്.കെ മാണിയെക്കൊണ്ട് ലവ് ജിഹാദിനെക്കുറിച്ച് പറയിക്കുന്നത് പിണറായി വിജയൻ”: എം.കെ. മുനീർ
ജോസ് കെ മണിയെ കൊണ്ട് ലവ് ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയനാണെന്ന് എം.കെ മുനീർ എം.എൽ.എ. ലവ് ജിഹാദ് പരാമർശം മുസ്ലീം – ക്രിസ്തീയ സൗഹൃദം തകർക്കാനാണ്. ബംഗാളിൽ മാത്രമല്ല, കേരളത്തിലും സിപിഎമ്മിന്റെ നിറം കാവിയാണെന്നും മുനീർ പറഞ്ഞു. ആർ.എസ്.എസ് – സി.പി.എം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. ലവ് ജിഹാദ് സാമൂഹിക പ്രശ്നമാണെന്നും ഇക്കാര്യത്തിൽ ചില കേസുകൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് -എമ്മിന്‍റെ നേതാവും പാലായിലെ എൽ.ഡി.എഫ് […]
‘ഡോക്ടർമാരുടേയും ജീവനക്കാരുടേയും സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം’ എം.കെ മുനീര്‍
ആരോഗ്യ മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് എം.കെ മുനീര്‍. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ് നോഡൽ ഓഫീസറുടെയും രണ്ട് നഴ്സുമാരുടെയും സസ്പെൻഷൻ അനവസരത്തിലുള്ളതാണ്. കോവിഡ് നോഡൽ ഓഫീസറുടെ ജോലി എന്താണെന്ന് അറിയാത്തവരാണോ സസ്പെൻഷൻ ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നതെന്നും മുനീര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. കഴിഞ്ഞ ആറുമാസമായി വീടും കുടുംബവും എല്ലാം ഉപേക്ഷിച്ച് സേവനം നടത്തിയവരെ അപമാനിക്കുന്ന നടപടിയായി ഈ സസ്പെൻഷൻ. കൊട്ടിഘോഷിച്ച കോവിഡ് ബ്രിഗേഡിൽ നിന്നും ഡോക്ടർമാർ പിൻവാങ്ങി കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ നിയമിച്ച ഡോക്ടർമാരും ജോലി […]
ഇതാണോ നിങ്ങളുടെ നമ്പര്‍ 1 ?വിമര്‍ശനവുമായി എം.കെ മുനീര്‍
ഇതിലും വലിയ ദുരന്തങ്ങളാകും നാട്ടിലുണ്ടാവുകയെന്നും എം.കെ മുനീര്‍ പറഞ്ഞു. ഇന്നലെയാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നവജാത ശിശുക്കള്‍ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളാണ് പൂര്‍ണ ഗര്‍ഭിണിയായ കൊണ്ടോട്ടി സ്വദേശിനിക്ക് ചികിത്സ നിഷേധിച്ചത്. വിവിധ ആശുപത്രികളിലെ അന്വേഷണത്തിനൊടുവില്‍ 14 മണിക്കൂറിന് ശേഷമാണ് ചികിത്സ ലഭിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. പ്രസവവേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച പുലര്‍ച്ചെയാണ് യുവതിയും ഭര്‍ത്താവും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ കോവിഡ് ആശുപത്രിയാണെന്നും കോവിഡ് നെഗറ്റീവായ യുവതിയെ […]