Kerala

മിഠായി തെരുവിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി;

മിഠായി തെരുവിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയുമായി നഗരസഭ. മൊയ്‌ദീൻ പള്ളി റോഡിലെ കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നവീകരിക്കാൻ നഗരസഭ നോട്ടിസ് നൽകി. മിഠായി തെരുവിലെ തീപിടുത്തമുണ്ടായ കെട്ടിടത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതായി കോർപ്പറേഷന്റെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മിഠായി തെരുവിലെ കെട്ടിടങ്ങളുടെ കാലപ്പഴക്കം നിശ്ചയിക്കാനും നടപടിയെടുത്തു. സ്ഥലത്തെ കെട്ടിടങ്ങളിൽ ഇലക്ട്രിക് സംവിധാനങ്ങൾ പരിശോധിക്കാൻ നിദേശം നൽകുമെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കച്ചവടക്കാരുടെ യോഗം വിളിക്കും. കോർപ്പറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കോഴിക്കോട് […]