National

ഷഹബാദ് ഡയറി ഏരിയയിൽ 16 കാരി കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ അറസ്റ്റിൽ

രാജ്യതലസ്ഥാനത്ത് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹിലെ ഷഹബാദ് ഡയറി ഏരിയയിലാണ് സംഭവം. സുഹൃത്തിനൊപ്പം പാർക്കിലെത്തിയ പതിനാറുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഡൽഹിയിലെ ക്രമസമാധാന പ്രശ്‌നത്തിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്പരം പഴിചാരുന്നതിനിടെയാണ് പുതിയ സംഭവം. ജനുവരി 27 നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം പാർക്കിൽ എത്തിയതായിരുന്നു പതിനാറുകാരി. ഇതിനിടെ മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ […]

National

ഡൽഹിയിൽ മോഷണശ്രമത്തിനിടെ പതിനാറുകാരി പീഡനത്തിനിരയായി

രാജ്യതലസ്ഥാനത്ത് പതിനാറുകാരി പീഡനത്തിനിരയായി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിൽ ചൊവ്വാഴ്ചയാണ് സംഭവം. മോഷണത്തിനിടെ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്നാണ് പരാതി. നിലവിൽ ബലാത്സംഗത്തിനും കവർച്ചയ്ക്കും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശോക് വിഹാറിലെ എംസിഡി സ്കൂൾ കോംപ്ലക്‌സിനുള്ളിൽ വച്ചായിരുന്നു പീഡനം. സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇരയുടെ മാതാപിതാക്കൾ. സ്കൂൾ കുറച്ച് ദിവസത്തേക്ക് അടച്ചിട്ടിരുന്നുവെങ്കിലും ഇവർ കോംപ്ലക്‌സിനുള്ളിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ദമ്പതികൾ ജോലിക്കായി മറ്റൊരിടത്തേക്ക് പോയിരുന്നു. രണ്ട് പെൺമക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ 11.30 ഓടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി […]

National

16 കാരിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്തു, മഹാരാഷ്ട്രയിൽ എട്ട് പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 8 പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാർത്ത. ഡിസംബർ 16നും 17നും ഇടയ്ക്കുള്ള രാത്രിയിലാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ ബംഗ്ലാവിൽവച്ച് പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്യുകയും പിന്നീട് ബീച്ചിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ഡിസംബർ 16 ന് രാത്രി 8 മണി മുതൽ 17 ന് രാവിലെ 10 മണി വരെ പ്രതികൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി രേഖാമൂലം പൊലീസിന് നൽകിയ […]

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം കഠിന തടവും പിഴയും

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും പിഴയും ശിക്ഷ. 18 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് സ്വദേശി അമൽ കെ.നാരായണനാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി 43 വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷയും വിധിച്ചത്. ചങ്ങനാശേരി ഫാസ്റ്റ് ക്ലാസ് സ്‌പെഷ്യൽ ജഡ്ജി പി.ജയേഷാണ് വിധി പ്രഖ്യാപിച്ചത്.ഇരയ്ക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി. […]