Entertainment Movies

മിന്നല്‍ മുരളിയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്

ടൊവിനോ -ബേസില്‍ ചിത്രം മിന്നല്‍ മുരളിയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. 5 മിനിറ്റും 31 സെക്കന്റും ദൈര്‍ഘ്യമുള്ള വിഡിയോയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ടൊവിനോ തോമസും ബേസില്‍ ജോസഫും വിഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്. ടൊവിനോ, ബേസില്‍, നിര്‍മ്മാതാവ് സോഫിയ പോള്‍, തിരക്കഥാകൃത്തുക്കളായ അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യു, ഗുരു സോമസുന്ദരം തുടങ്ങിയവര്‍ വിഡിയോയില്‍ സംസാരിക്കുന്നുണ്ട്. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള […]

Entertainment Movies

30 രാജ്യങ്ങളിൽ ആദ്യ പത്തിൽ; ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്; നെറ്റ്ഫ്ലിക്സ് ‘കയ്യേറി’ മിന്നൽ മുരളി

ടിവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മിന്നൽ മുരളി ജൈത്രയാത്ര തുടരുന്നു. 30 രാജ്യങ്ങളിൽ മിന്നൽ മുരളി ആദ്യ പത്തിലുണ്ട്. ഡിസംബർ 27 മുതൽ ജനുവരി 2 വരെയുള്ള കഴിഞ്ഞ ആഴ്ചയിൽ, ഇംഗ്ലീഷ് ഇതര സിനിമകളിലെ ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ മൂന്നാമതാണ് സിനിമ. ഇന്ത്യയിൽ ഇപ്പോഴും മിന്നൽ മുരളി ട്രെൻഡിംഗ് പട്ടികയിൽ ഒന്നാമതുണ്ട്. സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. (minnal murali netflix top) അർജൻ്റീന, ബഹാമസ്, ബൊളീവിയ, ബ്രസീൽ, ചിലി, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, […]

Entertainment Movies

ലോകമെങ്ങും മിന്നലടിക്കുന്നു; പല രാജ്യങ്ങളിലും മിന്നൽ മുരളി ആദ്യ പത്തിൽ

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ മിന്നൽ മുരളി ആഗോള ഹിറ്റ്. വിവിധ രാജ്യങ്ങളിൽ മിന്നൽ മുരളി നെറ്റ്‌ഫ്ലിക്സിൻ്റെ ആദ്യ മികച്ച പത്ത് സിനിമകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫ്ലിക്സ് പട്രോളിൻ്റെ കണക്ക് പ്രകാരം ബംഗ്ലാദേശ്, യുഎഇ, ന്യൂസീലൻഡ്, നൈജീരിയ തുടങ്ങി 16ഓളം രാജ്യങ്ങളിൽ മലയാളത്തിൻ്റെ കൊച്ചുചിത്രം ആദ്യ പത്തിലുണ്ട്. ഇത് ആദ്യമായാണ് ഒരു ഏഷ്യൻ സിനിമ ആദ്യ 24 മണിക്കൂറിൽ ഇത്ര ട്രെൻഡ് ആവുന്നത്. ഓസ്ട്രേലിയ അടക്കം വിവിധ രാജ്യങ്ങളിൽ വമ്പൻ പ്രമോഷനാണ് മിന്നൽ […]

Entertainment Movies Social Media

‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി അവഞ്ചേഴ്സ് സംഗീത സംവിധായകൻ

ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി ഹോളിവുഡ് സംഗീത സംവിധായകൻ അലൻ സിൽവെസ്ട്രി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അലൻ മിന്നൽ മുരളിയ്ക്ക് ആശംസകൾ നേർന്നത്. ചിത്രത്തിൻ്റെ ട്രെയിലർ പങ്കുവച്ച അദ്ദേഹം ‘ഈ മനോഹര സിനിമയ്ക്ക് ആശംസകൾ നേരുന്നു’ എന്ന് കുറിച്ചു. (alan silvestri minnal murali) എമ്മി പുരസ്‌കാര ജേതാവായ അലൻ സിൽവെസ്ട്രി ‘ബാക്ക് ടു ദ ഫ്യൂച്ചർ സിനിമാ പരമ്പര’, ‘ഫോറസ്റ്റ് ഗംപ്’, ‘പ്രെഡേറ്റർ, ‘കാസ്റ്റ് […]

Entertainment

‘ഇല്ലടാ, പറക്കാൻ പറ്റില്ല’; മിന്നൽ മുരളി ട്രെയിലർ പുറത്ത്

ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യുടെ ട്രെയിലർ പുറത്ത്. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസായ ട്രെയിലർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചിത്രം ഡിസംബർ 24 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. (minnal murali trailer released) മുഴുനീള കോമഡി ചിത്രമായാണ് മിന്നൽ മുരളി ഒരുക്കിയിരിക്കുന്നത്. മിന്നൽ ഏൽക്കുന്നതിലൂടെ സൂപ്പർ പവർ ലഭിക്കുന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. പല കഴിവുകളുണ്ടെങ്കിലും മിന്നൽ മുരളിക്ക് പറക്കാനാവില്ലെന്ന സൂചന […]

Kerala

സിനിമാ സെറ്റ് തകര്‍ത്ത സംഭവം: മുഖ്യപ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

കേസിലെ മുഖ്യപ്രതി എഎച്ച്പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരാണ് ഇന്നലെ പിടിയിലായത്. എറണാകുളം കാലടി മണപ്പുറത്തെ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി എഎച്ച്പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരാണ് ഇന്നലെ പിടിയിലായത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യ പ്രതി എഎച്ച്പി […]