India Social Media

സൈബറിടങ്ങളിലെ ‘ദേശവിരുദ്ധ പ്രവർത്തനങ്ങൾ’ കണ്ടെത്താൻ കേന്ദ്രം സന്നദ്ധ സേവകരെ തേടുന്നു

സൈബറിടങ്ങളിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ സന്നദ്ധ സേവകരെ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ പദ്ധതി പ്രകാരം സന്നദ്ധ സേവകരാകുന്ന പൗരന്മാർ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ കണ്ടെത്തി, ഫ്ലാഗ് ചെയ്ത് സർക്കാരിന് റിപ്പോർട്ട് ചെയ്യണം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ, ബലാത്സംഗം, തീവ്രവാദം, ദേശ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയാണ് നിയമവിരുദ്ധ ഉള്ളടക്കങ്ങളിൽ പെടുക. പരീക്ഷണാടിസ്ഥാനത്തിൽ ജമ്മു കശ്മീർ, ത്രിപുര എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഇവിടങ്ങളിൽ ഈ പദ്ധതി എത്രത്തോളം ഉപകാരപ്പെട്ടുവെന്നു വിലയിരുത്തിയതിനു ശേഷമാണ് ബാക്കി ഇടങ്ങളിൽ നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. […]