Kerala

‘ഇത് ഗിന്നസ് റെക്കോര്‍ഡ്’ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്ക്’: വി ഡി സതീശന്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസിന്റെ കൃത്യമായ അനാസ്ഥയാണ് ഡോക്ടറുടെ മരണത്തിന് കാരണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ നല്‍കിയ പരാതികള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണ് ഈ കൊലപാതകം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്കാണെന്നും ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും അദ്ദേഹം പരിഹസിച്ചു.ഡോക്ടർമാരുടെ പരാതികൾ ഗവൺമെന്‍റ് പരിഗണിച്ചില്ല എന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. […]

Kerala

കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണം; കേന്ദ്ര നിലപാട് പ്രതിഷേധാർഹം : മന്ത്രി വീണാ ജോർജ്

കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി വീണാ ജോർജ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് കുറഞപ്പോൾ കണക്ക് പ്രസിദ്ധീകരിക്കേണ്ടെന്ന് സർക്കാർ എടുത്ത തീരുമാനമാണ്. കൃത്യമായി ജില്ലാ സംസ്ഥാന തല അവലോകനമുൾപ്പടെ നടക്കുന്നുണ്ട്. കേന്ദ്രത്തിന് കണക്കുകൾ ഇമെയിലായി അയക്കുന്നുണ്ട്. വസ്തുതകൾ മറച്ചു വച്ച് കേന്ദ്രം കേരളത്തെ വിമർശിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതാത് ദിവസങ്ങളിലെ ഡേറ്റകൾ ആണ് അയച്ചിട്ടുള്ളത്. കേരളം ഒന്നും ചെയ്തിട്ടില്ലെന്ന് ബോധപൂർവം വരുത്തി തീർക്കാൻ ശ്രമമുണ്ടെന്നും കേന്ദ്ര നിലപാട് അത്യന്തം […]

Kerala

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം, സമൂഹ വ്യാപന ആശങ്ക നിലനിൽക്കുന്നു: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഒമിക്രോൺ വകഭേദമാണ് രണ്ട് തരംഗത്തിൽ നിന്ന് വ്യത്യസ്‍തമായി വ്യാപിക്കുന്നത്. ഒമിക്രോണിന് തീവ്ര വ്യാപന സ്വഭാവമാണ്. 170 ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. സമൂഹ വ്യാപന ആശങ്ക നിലനിൽക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്ക് കൂടുതലായി കൊവിഡ് ബാധിക്കുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി ട്വന്റി ഫോറിനോട് പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗമാണ് തീരുമാനം എടുക്കുക. കോളജുകൾ അടച്ചിട്ടേക്കും. […]