Kerala

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മന്ത്രി സജി ചെറിയാന്റെ ഗൺമാന് സസ്‌പെൻഷൻ

മന്ത്രി സജി ചെറിയാന്റെ ഗൺമാനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്‌തതിനാണ് നടപടി. ഐ ജി സ്പർജൻ കുമാറാണ് മന്ത്രിയുടെ ഗൺമാൻ അനീഷ് മോനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈഎസ് പി ക്കാണ് അന്വേഷണ ചുമതല. ശനിയാഴ്ച രാത്രി മെഡിക്കൽ കോളജിലെ പതിനാറാം വാർഡിലായിരുന്നു സംഭവം ഉണ്ടായത്. ഗൺമാൻ കയ്യേറ്റം ചെയ്തതായി ഹൗസ് സർജൻ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. അനീഷിന്റെ […]