വിവാദങ്ങളില്‍ മറുപടിയുമായി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര. ബാങ്ക് ലോക്കറില്‍ പോയത് പേരക്കുട്ടികളുടെ ആഭരണങ്ങള്‍ എടുക്കാനാണെന്ന് പി.കെ. ഇന്ദിര ട്വന്റിഫോറിനോട് പറഞ്ഞു. ” ഞാന്‍ എവിടെയും ക്വാറന്റീന്‍ ലംഘിച്ചിട്ടില്ല. ക്വാറന്റീനുണ്ടായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് വന്നത്. വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത് ഞാനാണ്. ഞാന്‍ ക്വാറന്റീനിലാണെന്ന് ആരാണ് പറഞ്ഞത്. ആരെങ്കിലും ഇക്കാര്യം എന്നോട് വിളിച്ചു ചോദിച്ചോ. ? എനിക്ക് രണ്ട് പേരക്കുട്ടികളാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ബാങ്കില്‍ പോയിരുന്നു. പേരക്കുട്ടികളുടെ പിറന്നാളാണ് ഇരുപത്തിയഞ്ചിനും ഇരുപത്തിയേഴിനും അവര്‍ക്ക് […]