കെഎസ്ആർടി സി ബസിൽ യാത്രക്കാരിയെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. കണ്ടക്ടറുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബസ് ജീവനക്കാർക്ക് ബാധ്യതയുണ്ട്. കെ എസ് ആർ ടി സി കണ്ടക്ടർക്കെതിരെ നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിക്രമത്തിൽ പ്രതികരിച്ച അധ്യാപികയെ ഗതാഗത മന്ത്രി അഭിനന്ദിച്ചു. ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രക്കിടെയാണ് യുവതി കെ എസ് ആർ ടി സി ബസിൽ […]