Kerala

പാലിലും മായം; ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി

തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്.  ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശത്തിലായിരുന്നു അതിർത്തിയിൽ പരിശോധന നടത്തിയത്. പത്തനംതിട്ട പന്തളത്തേക്ക് കൊണ്ടുവന്നതായിരുന്നു പാൽ. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് മായം കലർത്തിയ പാൽ പിടികൂടിയത്. പാലുമായി വന്ന വാഹനം ആരോഗ്യ വകുപ്പിന് കൈമാറും.

Kerala

മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തി‍ൽ

മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തി‍ൽ. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക. കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാൽ ലിറ്ററിന് 52 രണ്ട് രൂപയാകും. മുൻപ് കടുംനീലക്കവറിലുള്ള ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്കിന് 46 രൂപയായിരുന്നു. പാലിനൊപ്പം തൈരിനും പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉത്പന്നങ്ങൾക്കും വില വർധിക്കും. ക്ഷീരകർഷകർക്കു വാഗ്ദാനം ചെയ്ത വിലവർധനയും ഇന്ന് മുതൽ നൽകുന്ന പാലിൽ ലഭ്യമാകും.

Kerala

ഡിസംബര്‍ ആദ്യവാരത്തോടെ പാല്‍ വില കൂടും; മന്ത്രി ജെ.ചിഞ്ചുറാണി

ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല്‍ വില വര്‍ധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ വര്‍ധിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ക്ഷീരകര്‍ഷകരുമായി ഉള്‍പ്പെടെ കൂടിയാലോചിച്ച ശേഷം തുകയില്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാവും വിലവര്‍ധനവ്. മില്‍മയ്ക്ക് വില വര്‍ധിപ്പിക്കാനുള്ള അധികാരം ഉണ്ടെങ്കിലും വിലവര്‍ധിപ്പിക്കുക സര്‍ക്കാരുമായി കൂടിയാലോചിച്ചെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡി പുനരാരംഭിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടണമെന്നാണ് മില്‍മയുടെ […]

Kerala

കേരള-തമിഴ്നാട് അതിർത്തിയിൽ യൂറിയ കലർത്തിയ പാൽ പിടികൂടി

കേരള- തമിഴ്നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടി.മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടിച്ചെടുത്തത്.12750 ലിറ്റർ പാലാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നാണ് പാൽ കൊണ്ടു വന്നത്. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തുകയായിരുന്നു. കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർധിപ്പിക്കനാണ് പാലിൽ മായം ചേർത്തത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടർ നടപടിക്കായി പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.