ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യ. ഡിഫന്‍സ് വെബ്സൈറ്റായ മിലിട്ടറി ഡയറക്ടാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പട്ടികയില്‍ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യം ചൈനയാണ്. അമേരിക്ക രണ്ടാമതും റഷ്യ മൂന്നാം സ്ഥാനത്തുമാണ്. കടൽ യുദ്ധത്തിൽ ചൈനയും വ്യോമ യുദ്ധത്തിൽ അമേരിക്കയും കര യുദ്ധത്തിൽ റഷ്യയും തലപ്പത്താണെന്നാണ് പഠനം. സൈനിക ബജറ്റ്, സൈന്യത്തിന്റെ സജീവത, വായു-കര-നാവിക ന്യൂക്ലിയർ വിഭവ ശേഷി, ശരാശരി വേതനം എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ‘അൾട്ടിമേറ്റ് മിലിട്ടറി സ്ട്രെങ്ത് ഇൻഡക്സി’ലാണ് ഇന്ത്യൻ […]
Tag: military
മ്യാൻമറിൽ സൈന്യത്തിനെതിരെ ജനകീയ പ്രതിഷേധം തുടരുന്നു
സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച സൈന്യത്തിനെതിരെ മ്യാൻമറിൽ ജനകീയ പ്രതിഷേധം തുടരുന്നു. പ്രധാന നഗരമായ യാങ്കോണിൽ പ്രതിഷേധക്കാരും സൈനിക അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. അതിനിടെ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്ക് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തി. തെരുവുകളിൽ ജനരോഷം ആളിക്കത്തുമ്പോൾ പ്രതിഷേധങ്ങൾക്ക് തടയിടാൻ സൈനിക അനുകൂലികളും നഗരങ്ങളിൽ ഇറങ്ങിയ കാഴ്ചയ്ക്കാണ് ഇന്നലെ മ്യാൻമർ സാക്ഷ്യം വഹിച്ചത്. അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ആയുധങ്ങളുമായാണ് സൈനിക അനുകൂലികൾ എത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. വലിയ നഗരമായ യാങ്കോണിൽ പ്രതിഷേധക്കാരും സൈനിക അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. അതിനിടെ […]
സൈന്യത്തിന്‍റെ പേരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം; വ്യവസായിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു
അക്കൗണ്ടില്‍ പണം ഇടാമെന്ന് വിളിച്ചയാള്‍ അബ്ദുള്‍ ജബ്ബാറിനോട് പറഞ്ഞു. പണമിടാന്‍ എ.ടി.എം കാര്‍ഡിന്‍റെ ഫോട്ടോ അയക്കാനും ആവശ്യപ്പെട്ടു. ആര്‍മിയുടേതെന്ന് വിശ്വസിപ്പിക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകളുടെ ഫോട്ടോ അയച്ചാണ് എ.ടി.എം കാര്‍ഡിന്‍റെ ഫോട്ടോ ചോദിച്ചത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ അബ്ദുള്‍ ജബ്ബാര്‍ പിന്നീട് മറുപടി നല്‍കിയില്ല. തട്ടിപ്പിനെ കുറിച്ച് മീഡിയവണ്‍ സംഘം വാര്‍ത്തശേഖരിക്കുന്നതിനിടെ തട്ടിപ്പ് സംഘം അബ്ദുള്‍ ജബ്ബാറിനെ വീണ്ടും ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടു. മുമ്പ് നടന്ന തട്ടിപ്പ് ശ്രമങ്ങള്‍ക്കു സമാനമായി പ്രതികള്‍ അയക്കുന്ന സൈന്യത്തിന്‍റെ പേരിലുള്ള സ്മാര്‍ട്ട് കാര്‍ഡിന്‍റെ […]