ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരാക്രമണം. ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ 19 കാരൻ മുഹമ്മദ് അംറേസാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം. അതിഥി തൊഴിലാളികൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തിനു നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മു കശ്മീരിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയാണ് ഇത്. കഴിഞ്ഞ ദിവസം കശ്മീരിലെ സൈനിക ക്യാമ്പിൽ ചാവേറാക്രമണം നടന്നിരുന്നു. മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. […]
Tag: migrant workers
ലോക്ക് ഡൗണ്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തി കടന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍. ബംഗാളിലും അസാമിലുമൊക്കെയുള്ളവരാണ് സ്വദേശത്തേക്ക് സ്വകാര്യ ബസുകളില്‍ മടങ്ങുന്നത്. കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ തൊഴിലുടമകളാവശ്യപ്പെട്ടതോടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നത്. ബംഗാള്‍, അസം സ്വദേശികളാണ് തിരികെ പോകുന്നവരില്‍ അധികവും. ട്രെയിന്‍ ടിക്കറ്റ് വേഗത്തില്‍ കിട്ടാനുള്ള സാഹചര്യമില്ലാത്തതിനാല്‍ സ്വകാര്യ ബസുകളെയാണ് പലരും ആശ്രയിക്കുന്നത്. 4000 രൂപ വരെയാണ് ബംഗാളിലെത്താനുള്ള ടിക്കറ്റ് നിരക്ക്. നാല് ദിവസമെടുത്താണ് നാട്ടിലെത്തുക. കൊവിഡിന് ശമനമാകുമ്പോള്‍ […]
അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ മോദിയുടെ സ്വാധീനം കുറയുന്നതായി റിപ്പോർട്ട്
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് അടക്കമുള്ളവ നടക്കാനിരിക്കെയാണു അതിഥി തൊഴിലാഴികളുടെ നിലപാട് നിര്‍ണായമാകുന്നത് അധികാരത്തിലേറി ആദ്യമായി അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനം കുറയുന്നതായി റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി നരേന്ദ്രമോദി രാത്രിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലമുള്ള ദുരതത്തിന്റെ കഥയാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഴിഞ്ഞ രണ്ടുമാസമായി പറയാനുള്ളത്. ഇതോടെ കേന്ദ്രസര്‍ക്കാരിനോടുള്ള അടുപ്പത്തില്‍ പലര്‍ക്കും കുറവുണ്ടായെന്നാണു വിലയിരുത്തല്‍. തുടര്‍ഭരണത്തിന് ബി.ജെ.പിയെ സഹായിച്ചത് അതിഥി തൊഴിലാളികളായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി ഇവര്‍ക്കിടയിലെ മോദിയുടെ സ്വാധീനത്തില്‍ കുറവുണ്ടാകുന്നുണ്ട്. അടുത്ത […]
അതിഥി തൊഴിലാളികൾ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ശ്രമിക് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി
പതിനഞ്ച് ദിവസത്തിനകം തിരിച്ചുപോകാനുള്ള അതിഥി തൊഴിലാളികളുടെ കണക്കെടുക്കണം. ലോക്ഡൌണ്‍ ലംഘനത്തിന് എടുത്ത കേസുകള്‍ പിന്‍വലിക്കണം. തൊഴിലാളികളുടെ ലിസ്റ്റ് ഘട്ടം ഘട്ടമായി തയ്യാറാക്കണം ലോക്ക്ഡൌണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം മടങ്ങാന്‍ ശ്രമിക് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. പതിനഞ്ച് ദിവസത്തിനകം തിരിച്ചുപോകാനുള്ള തൊഴിലാളികളുടെ കണക്കെടുക്കണമെന്നും തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് കോടതി നിര്‍ദേശിച്ചു. ലോക്ഡൌണ്‍ ലംഘനത്തിന് അതിഥിതൊഴിലാളികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും കോടതി ഉത്തരവിട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി […]
അതിഥി തൊഴിലാളികള്‍ക്കായി സുപ്രീംകോടതിയുടെ ഇടപെടല്‍; യാത്ര സൗജന്യമാക്കണം, ഭക്ഷണം നല്‍കണം
അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കണം, ഏത് സ്ഥലത്ത് ഭക്ഷണം എത്തിക്കുമെന്ന് പ്രസിദ്ധീകരിക്കണം, ബസ്, ട്രെയിൻ യാത്രകൾക്ക് അതിഥി തൊഴിലാളികളിൽ നിന്ന് പണം ഈടാക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ്. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കണം, ഏത് സ്ഥലത്ത് ഭക്ഷണം എത്തിക്കുമെന്ന് പ്രസിദ്ധീകരിക്കണം, ട്രെയിൻ യാത്ര തുടങ്ങുന്ന സംസ്ഥാനം ട്രെയിനിൽ ഭക്ഷണ സൗകര്യം ഏർപ്പെടുത്തണം, നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾക്ക് മേൽനോട്ടം വഹിക്കണം, കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈകൊണ്ട നടപടി പരിശോധിച്ച ശേഷം […]
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു
കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്ന പശ്ചാതലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്ന പശ്ചാതലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് യോഗം നടക്കുക. തൊഴില്‍ നയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പരിഷകാരങ്ങളും ചര്‍ച്ചയാവും. പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ലോക്ഡൗണിന്റെ പശ്ചാതലത്തില്‍ ദിനേനെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം ഗ്രാമത്തിലേക്ക് കാല്‍ നടയായും അല്ലാതെയും പുറപ്പെടുന്നത്. സ്‌പെഷ്യല്‍ ട്രെയിന്‍ […]
അന്നം തരുന്ന നാടിന് കൈത്താങ്ങായി അതിഥി തൊഴിലാളികൾ
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളികൾ കോവിഡ് 19 പ്രതിസന്ധി കാലത്ത് അന്നം തരുന്ന നാടിനെ കൈ പിടിച്ചുയർത്താൻ തങ്ങളാൽ കഴിവും വിധം സഹായവുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം അതിഥി തൊഴിലാളികൾ. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് താങ്ങായി നിന്ന നാടിന് നന്ദിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തിയത്. ബംഗാൾ സ്വദേശി ചക്മയും തൃപുര സ്വദേശി കാളുധരണും കളക്ട്രേറ്റിലെത്തി മന്ത്രി വി.എസ്. സുനിൽകുമാറിന് ദുരിതാശ്വാസ നിധിയിലേക്കുള്ള 15000 രൂപയുടെ ചെക്ക് […]