Kerala

എംജി സർവകലാശാലയിൽ ചട്ടം ലംഘിച്ച് 49 നിയമനങ്ങൾ; നിയമനങ്ങൾ റദ്ദാക്കണമെന്ന റിപ്പോർട്ടിൽ നടപടിയില്ല

കോട്ടയം:2016ൽ അനധ്യാപക നിയമനങ്ങൾ(non teaching staff appointment )പിഎസ്‍സിക്ക് (psc)വിട്ട ശേഷം എംജി സർവകലാശാലയിൽ ചട്ടം ലംഘിച്ച്(violation of rules) നടന്നത് 49 നിയമനങ്ങൾ. ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് കിട്ടി. കൈക്കൂലി വാങ്ങിയതിന് പിടിയിലായ എൽസിയുടെ നിയമനം ഉൾപ്പെടെ റദ്ദാക്കണമെന്നായിരുന്നു 2020ൽ നൽകിയ റിപ്പോർട്ട്. കൈക്കൂലിക്കേസിൽ പിടിയിലായ എൽസിയുടെ നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് വിസിക്ക് ഉറപ്പ്. പക്ഷേ സർവകലാശാലയിലെ ഏതോ അലമാരയിൽ പൊടിയടിച്ചിരിക്കുന്ന ധനകാര്യ […]

Kerala

വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങി; എം ജി സർവകലാശാല ജീവനക്കാരി പിടിയിൽ

എം ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിൽ. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്റ്റൻറ് സി ജെ എൽസിയാണ് വിജിലൻസ് പിടിയിലായത്. മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയാണ് . സർവകലാശാല ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ അറസ്റ്റ് ചെയ്തത്. മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർത്ഥിയിൽ നിന്ന് സെക്ഷൻ അസിസ്റ്റൻറ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. […]