Kerala

‘ആറ് വിദ്യാർത്ഥികളുടെ ചാരം കണ്ടേ അടങ്ങൂ’; മൗണ്ട് സിയോൺ ലോ കോളജജ് പ്രിൻസിപ്പലിനെതിരെ എംജി യൂണിവേഴ്സിറ്റി കമ്മീഷൻ റിപ്പോർട്ട്

മൗണ്ട് സിയോൺ ലോ കോളജിലെ പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണം. ആറു വിദ്യാർഥികളുടെ ചാരം കാണുമെന്ന് പ്രിൻസിപ്പൽപറഞ്ഞു എന്ന് എംജി യൂണിവേഴ്സിറ്റി കമ്മീഷൻ റിപ്പോർട്ട് പറയുന്നു. തന്നെ ദ്രോഹിച്ച ആറു വിദ്യാർഥികളുടെ ചാരം കാണുമെന്ന് പ്രിൻസിപ്പൽ മൊഴി നൽകിയതായി കമ്മീഷൻ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു. പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള എസ്എഫ്ഐ സമരം തുടരുകയാണ്.

Kerala

രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനം; പ്രതികരിക്കാനില്ലെന്ന് എംജി സർവകലാശാല വിസി ഡോ. സാബു തോമസ്

രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തോട് പ്രതികരിക്കാനില്ലെന്ന് കോട്ടയം മഹാത്‌മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്. ഗവർണർ അയച്ച കത്ത് പഠിച്ച് കൂടിയാലോചനകൾക്കു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ന് തന്നെ കത്തിനു മറുപടി അയക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല വി.സിമാരുടെ കൂട്ടരാജി ആവശ്യത്തിൽ ​ഗവർണർ‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10.30ന് പാലക്കാട് കെഎസ്ഇബി ഐബിയിൽ വച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സർക്കാർ അറിയിക്കുന്നത്. […]

Kerala

എംജി സർവകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം; ട്രാൻസ്ജെൻഡറുകളും മത്സരിക്കും

എംജി സർവകലാശാല കലോത്സവത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി പ്രത്യേക മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം നടക്കുന്നത്. 262 കലാലയങ്ങളിൽ നിന്നായി 8000ലധികം വിദ്യാർത്ഥികൾ, 7  വേദികൾ, ഉദ്‌ഘാടന ചടങ്ങിന് നിറം പകരാൻ സിനിമ താരങ്ങൾ. അങ്ങനെ എംജി സർവകലാശാല കലോത്സവത്തെ വരവേൽക്കാൻ പത്തനംതിട്ട ഒരുങ്ങി കഴിഞ്ഞു. രചന മത്സരങ്ങളിലാണ് തുടക്കം. ട്രാൻസ്ജെൻഡർ വിഭാഗങ്ങളിലും മത്സരങ്ങൾ നടക്കും . മുൻസിപ്പൽ സ്റ്റേഡിയത്തിലെ സുഗതകുമാരി നഗറാണ് പ്രധനവേദി. ഇതിനു പുറമെ കത്തോലിക്കേറ്റ് കോളേജിലും […]

Kerala

MG University Bribery Case : എംജി സർവകലാശാലയിലെ കൈക്കൂലി;കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവന സൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ  ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ (MG University) വിദ്യാർത്ഥിയിൽ നിന്ന് ജീവനക്കാരി കൈക്കൂലി (Bribery( വാങ്ങിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉന്നതിവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. വിഷയത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാൻ സര്‍വ്വകലശാല രജിസ്ട്രാറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവന സൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ  ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക്  ലിസ്റ്റും വേഗത്തിൽ നൽകാൻ, […]

Kerala

എംജി സർവകലാശാല ഗവേഷക വിദ്യാർത്ഥിനിയുടെ പരാതി; സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് കോട്ടയം ജില്ലാ കളക്ടർ

എം ജി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്ന് കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ. യോഗത്തിൽ സർവകലാശാല അറിയിച്ച കാര്യങ്ങളിൽ സർക്കാരിന് റിപ്പോർട്ട് നൽകും. ആരോപണ വിധേയനായ അധ്യാപകനെ നിയമപ്രകാരം മാത്രമേ പുറത്താക്കാൻ സാധിക്കൂവെന്ന് കളക്ടർ വ്യക്തമാക്കി. അതേസമയം അധ്യാപകനെ പുറത്താക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് രജിസ്ട്രാർ അറിയിച്ചു. വിദ്യാർത്ഥിനിക്ക് ഗവേഷണം തുടരാൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി സർവകലാശാല അറിയിച്ചു. ലൈംഗിക അതിക്രമം സംബന്ധിച്ച പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണം എംജി സര്‍വകലാശാല […]

Kerala

എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ പരീക്ഷ നീളുന്നതിൽ പ്രതിഷേധം

കേരള ആരോഗ്യ സർവകലാശാല ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ പരീക്ഷ ഉടൻ നടത്തുകയോ ഫലം പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയതിന് പിന്നാലെ എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്ത്. ആരോഗ്യ സർവകലാശാല അവസാന വർഷത്തിലെ നാലിൽ ഒരു പരീക്ഷ നടത്തിയെങ്കിലും എം.ജിയിൽ ഒന്നുപോലും നടന്നിട്ടില്ല. 2020 ആഗസ്ത് മാസം കോഴ്സ് പൂർത്തിയാക്കണ്ട വിദ്യാർത്ഥികലാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. പലകുറി യൂണിവേഴ്സിറ്റിയെ സമീപിച്ചെങ്കിലും കോവിഡ് കാരണം പൂർത്തീകരിക്കാത്ത പ്രാക്ടിക്കൽ പൂർത്തീകരിക്കാനും ശേഷം […]

Kerala

കൊവിഡ്; എംജി സർവകലാശാല അടച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി സർവകലാശാല അടച്ചു. മെയ് 9 വരെയാണ് നിലവിൽ സർവകലാശാല അടച്ചിട്ടിരിക്കുന്നത്. ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായാണ് അടച്ചിടുക. ഓൺലൈൻ സേവനങ്ങൾ മാത്രമേ ഇക്കാലയളവിൽ ലഭ്യമാവുകയുള്ളൂ. ഓൺലൈനായി ലഭ്യമാകാത്ത സേവനങ്ങൾക്കുള്ള അപേക്ഷകൾ ഇ-മെയിൽ ചെയ്യാവുന്നതാണ്. ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in. അതേസമയം, കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെയ് നാല് മുതൽ ഒൻപത് വരെയാണ് നിയന്ത്രണങ്ങൾ. ഈ ദിവസങ്ങളിൽ അനാവശ്യമായി ആരെയും […]

Kerala

ഞാന്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്ക് ചാര്‍ത്തിത്തന്ന ഈ നിയമനത്തില്‍ നിന്നും ഞാന്‍ രാജിവയ്ക്കുകയാണ്; കെ.ആര്‍ മീര

ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ എന്നെയും ഉള്‍പ്പെടുത്തിയതിനെ ചൊല്ലി വാര്‍ത്ത വന്നതായി ഒരു പത്രപ്രവര്‍ത്തക സുഹൃത്താണ് അറിയിച്ചത് എംജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്‍റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ തനിക്ക് ചട്ടങ്ങൾ മറികടന്ന് നിയമനം നല്‍കിയെന്ന വാർത്തകളോട് പ്രതികരിച്ച് എഴുത്തുകാരി കെ.ആർ മീര.ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ എന്നെയും ഉള്‍പ്പെടുത്തിയതിനെ ചൊല്ലി വാര്‍ത്ത വന്നതായി ഒരു പത്രപ്രവര്‍ത്തക സുഹൃത്താണ് അറിയിച്ചത്. അപ്പോള്‍ത്തന്നെ ഞാന്‍ വൈസ് ചാന്‍സലറെ വിളിച്ചു വിവരം അന്വേഷിച്ചിരുന്നു. ‘ഐ […]