നടനും എംഎൽഎയുമായ മുകേഷുമായി ബന്ധം വേർപിരിഞ്ഞതായി ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക. വിവാഹ മോചനത്തിന് നോട്ടിസ് നൽകിയെന്ന വാർത്ത മേതിൽ ദേവിക സ്ഥിരീകരിച്ചു. മേതിൽ ദേവികയുടെ വാക്കുകൾ :’തെരഞ്ഞെടുപ്പ് കഴിയാൻ വേണ്ടി കാത്ത് നിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചു’. തീരുമാനം വ്യക്തിപരമാണെന്നും ഗാർഹിക പീഡനമെന്ന പരാതിയില്ലെന്നും മേതിൽ ദേവിക പറഞ്ഞു. ബന്ധം വേർപിരിഞ്ഞാലും സുഹൃത്തുക്കളായി മുന്നോട്ട് പോകുമെന്ന് മേതിൽ ദേവിക പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മേതിൽ ദേവികയും മുകേഷും പിരിയുന്ന എന്ന വാർത്ത പുറത്ത് […]