Kerala

അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകനയോഗം ചേരും. ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചാവും ഓരോ മേഖലയിലെയും നിയന്ത്രണങ്ങൾ തീരുമാനിക്കുക. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കരുതെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. 88 പ്രദേശങ്ങളിൽ 18 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പിൻ്റെയും നിലപാട്. സംസ്ഥാനത്ത് ഇന്നലെ […]

Kerala

കോഴയാരോപണം; ഐഎന്‍എല്‍ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി; ബുധനാഴ്ച തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം

ഐഎൻഎൽ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴയാരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നേതാക്കളെ വിളിപ്പിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്‍റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്. പിഎസ്‍സി അംഗ പദവി ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ഇന്നലെ ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച ചെയ്യും. […]

Kerala

സംവരണ അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തം; സംവരണ സമുദായങ്ങളുടെ അടിയന്തര യോഗം ഇന്ന്

മുന്നാക്ക സംവരണ വിഷയം ചര്‍ച്ച ചെയ്യാനായി സംവരണ സമുദായങ്ങളുടെ യോഗം ഇന്ന് ചേരും. വിവിധ സമുദായ സംഘടനകള്‍ക്കൊപ്പം മുസ്ലീം ലീഗ് നേതൃത്വവും യോഗത്തില്‍ പങ്കെടുക്കും.സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുളള തീരുമാനം യോഗത്തിലുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ അട്ടിമറിക്കുന്നതാണെന്നതാണ് മുസ്ലീം സംഘടന നേതൃത്വങ്ങളുടെ വിലയിരുത്തല്‍.കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സംഘടനകളുടെ സംയുക്ത യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കാന്‍ തീരുമാനിച്ചിരുന്നു.ഇതിന്‍റ ഭാഗമായാണ് വിവിധ സംവരണ സമുദായങ്ങളുടെ അടിയന്തരയോഗം ഇന്ന് […]

India National

കോവിഡ് വ്യാപനം രൂക്ഷം; തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കും

മൂന്നാം ഘട്ട ലോക്ഡൗൺ ഇളവുകൾ എങ്ങനെ വേണമെന്നത് ച൪ച്ച ചെയ്തേക്കും രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കും. കോവിഡിനെതിരെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോവാക്സിൻ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു. ഡല്‍ഹി എയിംസിലാണ് പരീക്ഷിച്ചത്. മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ കോവിഡ് വ൪ധനയുടെ തോത് മുൻപത്തേതിനെക്കാൾ കുറഞ്ഞിട്ടുണ്ട്. അതേസമയം ഇന്നലെയും രാജ്യത്ത് നാല്‍പത്തി അയ്യായിരത്തിലധികം കേസുകൾ റിപ്പോ൪ട്ട് ചെയ്തു. തമിഴ്നാടിന് പുറമെ ആന്ധ്രാപ്രദേശ്, ക൪ണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ […]