Kerala

കൊല്ലം മരുന്നു സംഭരണ കേന്ദ്രത്തിലെ തീയണച്ചു; കത്തിനശിച്ചത് കോടികളുടെ മരുന്ന്

കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷനിലുണ്ടായ തീയണച്ചു. കോടികളുടെ മരുന്നാണ് തീപിടുത്തത്തിൽ കത്തിനശിച്ചത്. അഗ്നിബാധയിൽ 3 ബൈക്കുകളും കത്തിനശിച്ചു. മൂന്ന് ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയണച്ചത്. 10 കോടി രൂപയ്ക്ക് മുകളിൽ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്ത കെട്ടിടം ഗോഡൗണാക്കിയെന്നാണ് വിവരം. ഇക്കാര്യത്തിൽ മെഡിക്കൽ സർവീസ് കോർപറേഷന് വീഴ്ച സംഭവിച്ചു. ശാരീരികാസ്വാസ്ഥ്യം ഉണ്ടായ 7 പേർ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുക ശ്വസിച്ച മറ്റ് രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

പ്രമേഹപ്പിടിയില്‍ അമര്‍ന്ന് കേരളം; പ്രമേഹം നിയന്ത്രിക്കാന്‍ വാങ്ങുന്നത് 2,000 കോടിയുടെ മരുന്നുകള്‍

കേരളത്തില്‍ പ്രമേഹ മരുന്ന് വില്‍പ്പനയില്‍ വന്‍ വര്‍ധനവ്. കേരളത്തിലെ മരുന്ന് വില്‍പനയില്‍ രണ്ടാംസ്ഥാനത്ത് ഇപ്പോള്‍ പ്രമേഹനിയന്ത്രണ മരുന്നുകളാണ് എന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ കണക്കുകള്‍ പറയുന്നു. ഒരു വര്‍ഷത്തില്‍ പ്രമേഹം നിയന്ത്രിക്കാന്‍ മാത്രം കേരളത്തിലെ രോഗികള്‍ വാങ്ങിയത് 2,000 കോടിയുടെ മരുന്നുകള്‍ ആണ്. ഇന്‍സുലിനും ഗുളികകളും ഉള്‍പ്പെടെയാണിത്. 15,000 കോടിയുടെ മരുന്നുവില്‍പനയാണ് മൊത്തം നടന്നത്. ഇതില്‍ 15 ശതമാനത്തോളം പ്രമേഹ നിയന്ത്രണ ഔഷധങ്ങള്‍ ആണ്. ദേശീയ തലത്തില്‍ ഇത് 10 ശതമാനമാണ്. കേരളം […]

National

കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ അറിയാം ? വരുന്നു പുതിയ സംവിധാനം

കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം ? ഈ ആശങ്ക പരിഹരിക്കാൻ പുതിയ സംവിധാനമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന മരുന്നുകളിൽ ഇനി മുതൽ ക്യു.ആർ കോഡ് പതിപ്പിക്കും. ഈ കോഡ് സ്‌കാൻ ചെയ്താൽ മരുന്നുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കും. ( qr code on medicine package ) ആദ്യ ഘട്ടത്തിൽ 300 ഇനം മരുന്നുകളിൽ ക്യു.ആർ കോഡ് പതിപ്പിക്കാനാണ് സർക്കാർ നീക്കം. നൂറ് രൂപയ്ക്ക് മുകളിൽ വില വരുന്ന ആന്റിബയോട്ടിക്കുകൾ, […]

Kerala

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ കുറിപ്പുമായെത്തുന്നവർ വെറും കൈയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്. ആവശ്യമായ മുന്നൊരുക്കം നടത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായത്. കേരളത്തിൽ മരുന്നു ക്ഷാമം രൂക്ഷമാകുമെന്ന വാർത്ത കഴിഞ്ഞ മെയ് 23 നാണ് 24 പുറത്തുവിട്ടത്. ഇത് ശരിവയ്ക്കുന്നതാണ് ഭൂരിഭാഗം ആശുപത്രികളിലേയും ഇപ്പോഴത്തെ സാഹചര്യം. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിൻ 75,ഉയർന്ന രക്തസമ്മർദത്തിന് നൽകുന്ന റാമിപ്രിൽ, കൊളസ്ട്രോളിന് നൽകുന്ന അറ്റോവ സ്റ്റാറ്റിൻ 20,സെഫ്ട്രിയാക്സോൺ തുടങ്ങി പലതരം ആന്റിബയോട്ടിക് ഇൻജക്ഷനുകളും കിട്ടാനില്ല. ഇതോടെ രോഗികൾ […]

Kerala

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കഴിഞ്ഞിട്ടില്ല.https://1000947bb02464cf1593613bbd0cf638.safeframe.googlesyndication.com/safeframe/1-0-38/html/container.html കർശനമായ ടെൻഡർ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കുന്നത്. നിലവിൽ 50കോടി വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രമാണ് ടെൻഡറിൽ പങ്കെടുക്കാൻ അവസരം. ഇതോടെ ചെറിയ കമ്പനികൾക്ക് അവസരം നഷ്ടമായി. വൻകിടക്കാർ കൂടുതൽ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചതോടെ അന്തിമ ടെൻഡർ വൈകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെൻഡർ നിരക്ക് അന്തിമമാക്കിയത്. കരാർ ഒപ്പുവച്ച് പണം കെട്ടിവച്ച ശേഷമാകും […]

National

ശ്രീലങ്കയ്ക്ക് കൂടുതൽ സഹായം, ശസ്ത്രക്രിയ പുനരാരംഭിക്കാൻ മരുന്നുകൾ എത്തിക്കും; ഇന്ത്യ

ശ്രീലങ്കൻ ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ ഇന്ത്യ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മരുന്ന് അടക്കമുള്ള സഹായമാണ് ലഭ്യമാക്കുക. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകൾ നിർത്തിവച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടൽ. ശ്രീലങ്കയെ എങ്ങനെ സഹായിക്കാനാകും എന്ന് ചർച്ച ചെയ്യാൻ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് ജയശങ്കർ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച മരുന്നിന്റെ ദൗർലഭ്യത്തെത്തുടർന്ന് എല്ലാ ശസ്ത്രക്രിയകളും താൽക്കാലികമായി നിർത്തിവച്ചതായി പല ആശുപത്രികളും അറിയിച്ചു. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള പ്രാഥമിക […]

India

നിര്‍മാണ ചെലവ് ഉയര്‍ന്നു; അവശ്യമരുന്നുകള്‍ക്ക് ഏപ്രിലില്‍ വില കൂടും

ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും. വേദന സംഹാരികൾ, ആന്‍റിബയോട്ടിക്കുകൾ, ആന്‍റി ഇൻഫെക്റ്റീവ് മരുന്നുകൾ എന്നിവയ്ക്കുൾപ്പെടെയാണ് വില ഉയരുന്നത്. 20 ശതമാനം വരെയാണ് വില ഉയരുന്നത്. മരുന്ന് നിര്‍മാണ ചെലവുകൾ 15-20 ശതമാനം വരെ ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായത്. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കൽ കോംപോണന്‍റുകൾക്ക് വില കോവിഡ് കാലത്ത് കൂടിയിരുന്നു. പാക്കേജിങ് മെറ്റീരിയലുകളുടെ വിലയും വര്‍ധിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോള്‍ മരുന്നു വിലയിലും ആനുപാതികമായി വര്‍ധനവ് വരുത്തുന്നത്. വാർഷിക മൊത്ത വില സൂചികയിലെ മാറ്റത്തിനനുസരിച്ച് മരുന്ന് […]

India National

ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി

ഇത് രാജ്യത്ത് മരുന്ന് ക്ഷാമത്തിനിടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷം കുറയ്ക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. കമാണ്ടർ തല മൂന്നാം ഘട്ട ചർച്ചയിലാണ് തീരുമാനം. സമാധാന ചർച്ച നടക്കുന്നതിനിടയിലും ഇന്ത്യയും ചൈനയും പടയൊരുക്കം തുടരുകയാണ്. ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യവിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ ജൂൺ 15ന് മുതലാണ് ചൈനീസ് മെഡിക്കൽ ഉല്പന്നങ്ങൾക്ക് വിലക്ക് തുടങ്ങിയത്. രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയിൽ നിന്നുള്ള […]