Kerala

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കരള്‍മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആദ്യഘട്ടമായി കോട്ടയം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. മെഡിക്കല്‍ കോളജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കൂടാതെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പ്രാവര്‍ത്തികമാക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുകയും അതിന്റെ ഭാഗമായി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുകയും ചെയ്തു. […]

Kerala

രോ​ഗികളുടെ കൂട്ടിരിപ്പുകാർ പരാതി പറഞ്ഞു; അടിയന്തര ഇടപെടലുമായി മന്ത്രി വീണാ ജോർജ്

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ രോ​ഗികളുടെ കൂട്ടിരിപ്പുകാരുടെ പരാതിയിൻമേൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അടിയന്തര ഇടപെടൽ. ചില ടോയ്ലറ്റുകൾ ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്ന കാര്യമാണ് കൂട്ടിരിപ്പുകാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ ടോയ്ലറ്റ് തുറന്ന് പരിശോധിക്കുകയും എത്രയും വേഗം ഉപയോഗപ്രദമാക്കി തുറന്ന് കൊടുക്കാൻ മന്ത്രി ആശുപത്രി അധികൃതർക്ക് നിർദേശം നൽകുകയുമായിരുന്നു. വാർഡുകളിൽ ചെരിപ്പിട്ട് കയറാൻ അനുവദിക്കുന്നില്ലെന്ന് ചില രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയോട് പരാതിപ്പെട്ടു. വാർഡിനകത്ത് ചെരിപ്പിടാൻ അനുവദിക്കാനും മന്ത്രി നിർദേശം നൽകി. ടി.ടി. ഇൻജക്ഷൻ മരുന്ന് പുറത്തെഴുതുന്നതായുള്ള […]

Kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് പരാതി; അന്വേഷണം ആരംഭിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ്ങ് നടന്നതായി പരാതി. ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥികളാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. സംഭവം നടന്നത് ഈ മാസം 15നാണ്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നാണ് പറയുന്നത്. ഹോസ്റ്റലിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുട്ടികളെ പുലർച്ചെ മൂന്നോടെ എഴുന്നേൽപ്പിച്ച് മുതിർന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നാണ് […]

Kerala

രാത്രി മന്ത്രിയെത്തി, മെഡിക്കല്‍ കോളജില്‍ വീണ്ടും മിന്നൽ പരിശോധന

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ആരോഗ്യ മന്ത്രിയുടെ മിന്നൽ പരിശോധന. കഴിഞ്ഞദിവസം രാത്രിയായിരുന്നു മന്ത്രിയുടെ സന്ദർശനം. വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ഡ്യൂട്ടി ലിസ്റ്റും വീണാ ജോര്‍ജ് പരിശോധിച്ചു. നേരത്തെ ഒക്‌ടോബര്‍ 28നും മന്ത്രി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിഭാഗത്തിന്റെ രാത്രികാല പ്രവര്‍ത്തനം മനസിലാക്കാന്‍ മന്ത്രി എത്തിയത്. വാര്‍ഡ് സന്ദർശനത്തിനിടെ കാരുണ്യ ഫാര്‍മസിയില്‍ നിന്ന് […]

Kerala

മോൻസനെതിരായ പോക്സോ കേസ്; 3 ഡോക്ടർമാർക്കെതിരെ കേസെടുത്തു

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്സോ കേസില്‍ 3 ഡോക്ടർമാർക്കെതിരെ കേസെടുത്തു. പോക്സോ കേസിലെ പരാതിക്കാരിയെ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കളമശ്ശേരി മെഡിക്കൽ കോളജിലെ ഒരു സീനിയർ ഡോക്ടർ ഉൾപ്പടെ 3 ഡോക്ടർമാർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് മെഡിക്കൽ കോളജിലെത്തി ഡോക്ടർമാരുടെ മൊഴിയെടുക്കും. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മെഡിക്കല്‍ കോളജിനെ വെല്ലുവിളിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അധികൃതര്‍ പറയുന്നതെല്ലാം കള്ളമാണെന്നും പെണ്‍കുട്ടി ആരോപിച്ചു. […]

Health Kerala

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണത്തിനായി മെഡിക്കല്‍ കോളജുകളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡേറ്റ കൃത്യമായി ശേഖരിക്കുന്ന സംസ്ഥാനമാണ് കേരളം. അത് ഗവേഷണത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനായി ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. […]

Kerala

തൃശൂർ മെഡിക്കൽ കോളജിലെ 50 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ്; ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കും രോഗബാധ

തൃശൂർ മെഡിക്കൽ കോളജിലെ അൻപത് എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 75 വിദ്യാർത്ഥികൾ ക്വാറന്റീനിൽ പ്രവേശിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2019 ബാച്ച് കുട്ടികളുടെ ക്ലാസ് നിർത്തിവച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് രോഗബാധ കണ്ടെത്തിയത്. വിദ്യാർത്ഥികൾ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിലെ ശസ്ത്രക്രിയ കഴിഞ്ഞ 10 രോഗികൾക്കും രോഗബാധ കണ്ടെത്തി. ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്ന് ജീവനക്കാർക്കാണ് […]

Kerala

കൊവിഡ് : തിരുവനന്തപുരം മെഡിക്കൽ കോളജിലും, ആർസിസിയിലും നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ആർസിസിയിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസം 200 പേരെ മാത്രമേ ഒപിയിൽ പരിശോധിക്കുകയുള്ളു. ആശുപത്രിയിൽ സന്ദർശകരെ അനുവദിക്കില്ല. രോഗിക്ക് ഒപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. റിവ്യൂ പരിശോധനകൾ ഓൺലൈനായി നടത്തും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ 50 ശതമാനം ആയി വെട്ടികുറയ്ക്കുകയും ചെയ്തു. ആർസിസിയിൽ സന്ദർശകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി. അപ്പോയിന്റ്‌മെന്റ് സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമേ രോഗിക്ക് ആശുപത്രിയിൽ പ്രവേശനമുണ്ടാകൂ. ഒരു […]

Kerala

സ്വാശ്രയ മെഡിക്കൽ ഫീസ്: ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രിംകോടതിയിൽ

സംവാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകി. ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് പുനപരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സ്വാശ്രയ കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് നൽകേണ്ടിവരുമെന്ന് വിദ്യാർത്ഥികളെ അറിയിക്കാൻ ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. മിതമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള അവസരം ഒരുക്കണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന ഫീസ് എന്ന ആവശ്യം എല്ലാ കോളജുകളും മുന്നോട്ടുവയ്ക്കുന്നില്ലെന്നും സർക്കാർ ഹർജിയിൽ […]

Kerala

കോടികളുടെ കുടിശ്ശിക: ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാര്‍

കുടിശ്ശിക തീര്‍ക്കാതെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാര്‍. കോടികള്‍ കുടിശ്ശികയുള്ളതിനാല്‍ സ്റ്റെന്റ് അടക്കമുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിര്‍ത്തുന്നത്.‌ എന്നാല്‍ വിതരണം നിര്‍ത്തുമെന്ന് കാട്ടിയുള്ള നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ പ്രതികരണം. 2014 മുതല്‍ വിതരണം ചെയ്ത ഉപകരണങ്ങളുടെ തുകയായി അഞ്ചുകോടിയോളം രൂപ യാണ് വിനായക എന്റര്‍പ്രൈസസെന്നവിതരണ കമ്പനിക്ക് കിട്ടാനുള്ളത്. വാസ്മ് ടെക്നോളജീസിന് കിട്ടാനുള്ളത് ഒന്നരക്കോടി. ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന സ്റ്റെന്റ് അടക്കം കാത്ത് ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളാണിത്. ഇങ്ങനെ […]