HEAD LINES Kerala

‘ആരോഗ്യ മന്ത്രിയുടെ വാക്ക് വിശ്വസിക്കാൻ പറ്റില്ല, കേസിൽ തുടർ നടപടിയില്ല’; മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതി സമരത്തിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതി സമരത്തിലേക്ക്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിലിരുന്ന് പ്രതിഷേധിക്കുമെന്ന് അതിജീവിത പറഞ്ഞു. ( no action in kozhikode medical college rape case ) ആരോഗ്യവകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിക്കാൻ പറ്റില്ലെന്നും കേസിൽ തുടർ നടപടി സ്വീകരിക്കുന്നില്ലെന്നും പീഡനത്തിന് ഇരയായ യുവതി പറഞ്ഞു. പ്രതികളെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്നും പരാതി നൽകാനെത്തിയപ്പോൾ സിറ്റി പൊലീസ് കമ്മീഷണർ മോശമായി പെരുമാറിയെന്നും അതിജീവിത പറഞ്ഞു. കമ്മീഷണർക്ക് എതിരെ ഡിജിപിക്ക് നൽകിയ […]

National

ചരിത്രമെഴുതി ‘കൊവിഡ് പോരാളി’ ആസിമ; ആദ്യ മുസ്‌ലിം വനിതാ പ്രിൻസിപ്പൽ

ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ മുസ്‌ലിം വനിത പ്രിൻസിപ്പലായി ഡോ. ആസിമ ബാനു. കൊവിഡ് കാലത്ത് ആരോഗ്യപരിചരണ രംഗത്തെ ഇടപെടലിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് ഡോ. ആസിമ ബാനു. 2020ലാണ് ആസിമ ബാനുവിന്റെ സേവനപ്രവർത്തനങ്ങൾ മാധ്യമശ്രദ്ധ നേടുന്നത്. ഈ സമയത്ത് വിക്ടോറിയ ഹോസ്പിറ്റൽ ട്രോമ കെയർ സെന്ററിൽ കൊവിഡ് വാർഡ് നോഡൽ ഓഫിസറായിരുന്നു അവർ. എല്ലാവരും ഭയന്നുമാറിയ സമയത്ത് കൊവിഡ് രോഗികളുടെ പരിചരണം നേരിട്ട് ഏറ്റെടുക്കുകയും രോഗികളുടെ പരിചരണത്തിനായി നവീനമായ നടപടികൾ കൈക്കൊള്ളുകയും ചെയ്താണ് […]

Kerala

ഐസിയുവിലുള്ള രോഗിയ്ക്ക് ഒരു ബൈസ്റ്റാന്റര്‍ മാത്രം; മെഡിക്കല്‍ കോളജില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നടപടി

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാര്‍ഡിലുള്ള രോഗിക്ക് വാര്‍ഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും. ആശുപത്രി സന്ദര്‍ശന സമയം വൈകുന്നേരം 3.30 മുതല്‍ 5.30 വരെയാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പൊലീസ് എയ്ഡ് പോസ്റ്റിലുള്ള പൊലീസിന്റേയും സെക്യൂരിറ്റി ചീഫിന്റേയും […]

Kerala

കൊല്ലം മെഡിക്കല്‍ കോളജ് വികസനത്തിന് 22.92 കോടി അനുവദിച്ചു: മന്ത്രി വീണാ ജോര്‍ജ്

കൊല്ലം മെഡിക്കല്‍ കോളജിന്റെ വികസനത്തിന് 22,91,67,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും വിവിധ അത്യാധുനിക ഉപകരണങ്ങള്‍ക്കും ആശുപത്രി സാമഗ്രികള്‍ക്കുമായാണ് തുകയനുവദിച്ചത്. കൊല്ലം മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊല്ലം മെഡിക്കല്‍ കോളജിന് നഴ്‌സിംഗ് കോളജ് അനുവദിച്ചു. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ആദ്യമായി കൊല്ലം മെഡിക്കല്‍ കോളജില്‍ പിജി കോഴ്‌സ് […]

Health Kerala

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്‍സ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് തുകയനുവദിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്. ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നോ നാലോ പ്രധാന ആശുപത്രികളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. ഇത് സജ്ജമാകുന്നതോടെ എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെത്തുന്ന കുട്ടികള്‍ക്ക് അത്യാധുനിക ചികിത്സാ സംവിധാനം ലഭ്യമാകും. ഭാവിയില്‍ […]

Kerala

റിമാൻ്റ് പ്രതിയുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ റിമാൻറ് പ്രതി മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. ഞാണ്ടൂർകോണം സ്വദേശി അജിത്(37) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലാണ് അജിത്ത് അറസ്റ്റിലായത്. കസ്റ്റഡിയിലെടുക്കുമ്പോൾ അജിത്തിൻ്റെ ശരീരത്തിൽ ക്ഷതം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. […]

Kerala

തൃശൂർ മെഡിക്കൽ കോളജിലെ സെമിനാറിൽ ആൺ-പെൺ വിദ്യാർത്ഥികൾ തമ്മിൽ മറ; വിവാദം

തൃശൂർ മെഡിക്കൽ കോളജിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെമിനാറിനെച്ചൊല്ലി വിവാദം. ആൺ-പെൺ വിദ്യാർത്ഥികളെ തമ്മിൽ മറകെട്ടി വേർതിരിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. മുജാഹിദ് വിസ്ഡം ഗ്രൂപ്പാണ് സെമിനാർ നടത്തിയത്. പരിപാടിക്ക് കോളജ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ‘ജൻഡർ പൊളിറ്റിക്സ്’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. ഇക്കഴിഞ്ഞ ആറാം തീയതിയാണ് വിസ്ഡം ഗ്രൂപ്പിൻ്റെ സിആർഐ യൂണിറ്റ് സെമിനാർ സംഘടിപ്പിച്ചത്. വിസ്ഡം ഗ്രൂപ്പിൻ്റെ തന്നെ വിദ്യാർത്ഥി നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തതും ഫേസ്ബുക്കിൽ പോസ്റ്റിട്ടതും. ഈ പോസ്റ്റിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ചർച്ചയാക്കിയത്. സംഭവം […]

Kerala

സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി, എല്ലാ മെഡിക്കല്‍ കോളജുകളിലും നടപ്പിലാക്കും: വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടമായി അത്യാഹിത വിഭാഗങ്ങള്‍ രോഗീ സൗഹൃദമാക്കും. അത്യാഹിത വിഭാഗങ്ങളില്‍ അസി. പ്രൊഫസര്‍ റാങ്കിലുള്ള സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്നവരോട് അനുഭാവപൂര്‍വമായ സമീപനം ജീവനക്കാര്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ മെഡിക്കല്‍ കോളജുകളിലേയും സൂപ്രണ്ടുമാരുടെ യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. രോഗികളുടെ കൂടെയെത്തുന്നവര്‍ക്ക് സഹായകരമായി രക്തം മുതലായ സാമ്പിളുകള്‍ ശേഖരിക്കാനുള്ള കളക്ഷന്‍ സെന്ററുകള്‍ […]

Kerala

വൃക്ക രോഗി മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം വേണം; കെ.സുധാകരന്‍ എംപി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഒരു മനുഷ്യജീവന്‍ രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം പൊറുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ കവാടത്തിലെത്തിച്ച വ്യക്ക ഏറ്റുവാങ്ങാന്‍ വൈകിയെന്നത് ഗുരുതര ആരോപണമാണ്. കുറ്റം ആരുടെ ഭാഗത്ത് നിന്നാണെങ്കിലും മാതൃകാപരമായ ശിക്ഷ അനിവാര്യമാണ്. ഏകോപനത്തിലെ പിഴവാണ് ഒരു മനുഷ്യ […]

Kerala

വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിലവിലെ വന്ധ്യതാ ചികിത്സാ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. മന്ത്രി വീണാ ജോര്‍ജിന്റ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വന്ധ്യതാ ചികിത്സാ ക്ലിനിക്ക് സ്വതന്ത്ര യൂണിറ്റാക്കി വിപുലീകരിക്കും. ഇന്ത്യയില്‍ തന്നെ റീപ്രൊഡക്ടീവ് മെഡിസിന്‍ ആന്റ് സര്‍ജറിയില്‍ എംസിഎച്ച് ഡിഗ്രി കോഴ്‌സുള്ള ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് തിരുവനന്തപുരം എസ്എടി ആശുപത്രി. […]