ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എയുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനേയും യുവതിയേയും പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങൽവീട്ടിൽ ആൽബിറ്റ് (21), എറണാകുളത്ത് കോളേജിൽ പഠിക്കുന്ന കായംകുളം കരിയിലക്കുളങ്ങര കരടംമ്പിള്ളിവീട്ടിൽ അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്. ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ബെംഗളുരുവിൽനിന്ന് പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ്ബസിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. അങ്കമാലി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുസമീപംവച്ച് പൊലീസ് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിലും പേഴ്സിൽ നിന്നുമായി […]
Tag: MDMA
കൊച്ചിയില്‍ എംഡിഎംഎയുമായി 21കാരി എക്‌സൈസ് പിടിയില്‍
കൊച്ചിയില്‍ എംഡിഎംഎയുമായി ഇരുപതിയൊന്നുകാരി എക്‌സൈസ് പിടിയില്‍. കൊല്ലം സ്വദേശി ബ്ലെസിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. അര്‍ദ്ധരാത്രി സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് യുവതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. രാത്രി സഞ്ചരിക്കുന്ന വനിത എന്ന നിലയില്‍ ഒരു കാരണവശാലും സംശയിക്കാതിരിക്കാന്‍ യുവതിയെ ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും സൂചനയുണ്ട്. ഇത്തരത്തില്‍ വേറെയും യുവതികളുണ്ടോ എന്നും സംശയമുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
തൃശൂർ കുന്നംകുളത്ത് വൻ ലഹരി മരുന്നു വേട്ട
തൃശൂർ കുന്നംകുളത്ത് വൻ ലഹരി മരുന്നു വേട്ട. 100 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിലായി. കണ്ടാണശ്ശേരി സ്വദേശി അഫ്സൽ(28), മറ്റം വാക സ്വദേശി മുഹമ്മദ് സാദിഖ് (31) എന്നിവരാണ് അറസ്റ്റിലായത്. ചൂണ്ടലിൽ വാഹന പരിശോധനക്കിടെയാണ് എംഡിഎംഎ പിടികൂടിയത്.
കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. എരിയാൽ സ്വദേശി മുഹമ്മദ് മർസൂഖ് ആണ് പിടിയിലായത്. കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതി ഓൺലൈനിലൂടെ ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയെന്ന് പൊലീസ് വ്യക്തമാക്കി.
തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍
തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് പിടിയിലായത്. പൂത്തോള്‍ എക്സെെസ് ആണ് പ്രതികളെ പിടികൂടിയത്. കൂട്ടുപ്രതികളായ 2 പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. നെല്ലിക്കുന്നിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വേൾഡ് കപ്പ് ലക്ഷ്യമിട്ടാണ് സംഘം ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്.
കാസര്‍ഗോഡ് 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
കാസര്‍ഗോഡ് 40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി സമീറാണ് പിടിയിലായത്. കാറില്‍ കടത്തുന്നതിനിടെ മൊഗ്രാലില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
അമ്പലപ്പുഴയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
കാറിൽ വില്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 9.146 ഗ്രാം എം.ഡി.എം.എ പിടികൂടി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കലവൂർ വളവനാട് ദേവി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ആലപ്പുഴ റേഞ്ച് ഇൻസ്പക്ടർ എസ്. സതീഷും സംഘവും ചേർന്ന് എം.ഡി.എം.എ പിടികൂടിയത്. കാസർഗോഡ് മധൂർ വില്ലേജിൽ ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദിഖ്, കാസർഗോഡ് മൂളിയാർ വില്ലേജിൽ കാട്ടിപ്പളം വീട്ടിൽ അഷ്‌കർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് എം.ഡി.എം.എ വിറ്റുകിട്ടിയ 5000 രൂപയും പിടിച്ചെടുത്തു. എം.ഡി.എം.എ മംഗലാപുരത്ത് നിന്നും കടത്തിക്കൊണ്ടു വന്നതായാണ് വിവരം .പ്രതികളെ കോടതിയിൽ […]
കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് എക് സെസ് പിടിയിൽ. 2.6 ഗ്രാം എംഡിഎംഎയുമായി ഫോർട്ട് കൊച്ചി സ്വദേശി ജിതിനാണ് പിടിയിലായത്. ഒരു ഗ്രാമിന് ഏകദേശം 4000 രൂപ മുതൽ 6000 രൂപ നിരക്കിലാണ് ജിതിൻ എംഡിഎംഎ വിൽപന നടത്തിയിരുന്നത്. സിന്തറ്റിക്ക് ഡ്രഗ്സ് ഇനത്തിൽപ്പെട്ട എംഡിഎംഎ ഒരു ഗ്രാം പോലും കൈവശം വെച്ചാൽ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടുന്ന കുറ്റമാണ്. ജിതിൻ ഉൾപ്പെട്ട മയക്കു മരുന്ന് വ്യാപാര ശൃംഖലയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് […]
മട്ടാഞ്ചേരിയിൽ അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ
മട്ടാഞ്ചേരിയിൽ വൻ ലഹരി മരുന്ന് വേട്ട. ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനീഷാണ് പിടിയിലായിരിക്കുന്നത്. വലിയ രീതിയിലുള്ള ലഹരി മരുന്ന് ഒഴുക്ക് ഈ മട്ടാഞ്ചേരി ഭാഗത്തേക്ക് ഉണ്ട് എന്നുള്ള ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ പരിശോധന കർശനമാക്കിയിരുന്നു. ഇത്തരത്തിൽ വാഹന പരിശോധന നടത്തുമ്പോഴാണ് ഇന്നലെ രാത്രിയിൽ ഏതാണ്ട് അരക്കിലോ കിലോയോളം വരുന്ന എംഡിഎംഎയുമായി ഈയുവാവ് പിടിയിലായത്. മുൻപ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യുവാവാണ് ഇന്നലെ പിടിയിലായത്. ചുള്ളിക്കൽ ഭാഗത്ത് വാഹന […]
വിരസ പങ്കാളിയെ സ്‌നേഹിപ്പിക്കാനുള്ള മരുന്ന് പണിപ്പുരയില്‍
വശീകരണ മരുന്നുകള്‍ നല്‍കി വിരസ പങ്കാളിയെ സ്‌നേഹിപ്പിക്കുന്നത് ഹാരി പോട്ടറിന്റേതായ മറ്റൊരു പ്രപഞ്ചത്തിലോ മന്ത്രജാലങ്ങളും ദുര്‍മന്ത്രവാദികളുമുള്ള അപസര്‍പ്പക കഥകളിലോ കണ്ടിട്ടുണ്ടാകും. പ്രണയപാനീയങ്ങളില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും വശീകരണ മരുന്നുകളെക്കുറിച്ച് വെറുതേ ഭാവന ചെയ്യാനെങ്കിലും ഇത്തരം നോവലുകള്‍ വായിച്ചവര്‍ക്ക് താല്‍പര്യം തോന്നിയിരിക്കാം. മരുന്ന് കൊടുത്ത് സ്‌നേഹിപ്പിക്കുന്നത് ധാര്‍മികമായി ശരിയോ തെറ്റോ എന്നാലോചിച്ച് തലപുകയ്ക്കാതെ തന്നെ ഇങ്ങനെ ഭാവന ചെയ്യാന്‍ സാധിക്കുന്നത് ഇതൊന്നും ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന വിശ്വാസം കൊണ്ടാണ്. പക്ഷേ ശരിക്കും മരുന്ന് കൊടുത്ത് സ്‌നേഹിപ്പിക്കാന്‍ കഴിഞ്ഞാലോ? ഈ […]