India National

അയോധ്യയിൽ പള്ളി നിർമ്മാണത്തിന് റിപ്പബ്ലിക് ദിനത്തിൽ ആരംഭം

അയോധ്യയിലെ മസ്ജിദ് നിർമാണം റിപ്പബ്ലിക്ക് ദിനത്തിൽ ആരംഭിക്കും. ഇതിന്റെ ഭാ​ഗമായി വൃക്ഷത്തൈ വിതരണവും ദേശീയ പതാക ഉയര്ത്തലും നടക്കും. അയോധ്യയില് രാമക്ഷേ​ത്രനിര്മാണം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിലാണ് അയോധ്യയിൽ തന്നെ ഒരു മസ്ജിദ് നിർമാണത്തിന് ഉത്തരവിട്ടത്. രാമക്ഷേത്രത്തിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ അഞ്ചേക്കർ സ്ഥലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്. ഇൻഡോ-ഇസ്ലാമിക്-കൾച്ചറൽ ഫൌണ്ടേഷൻ ട്രസ്റ്റിന് കീഴിലാണ് മസ്ജിദ് നിർമാണം. ട്രസ്റ്റിലെ ഒമ്പതംഗങ്ങളും ഞായറാഴ്ച യോഗം ചേർന്ന് തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു. “പദ്ധതിയുടെ ഭാഗമായി ലോകത്തിലെ പലയിടത്തിൽ നിന്നുമുള്ള വൃക്ഷതൈകൾക്കായി […]

UAE

ദുബൈയിലെ 766 മസ്ജിദുകളിൽ അടുത്ത വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരം ആരംഭിക്കും

ദുബൈയിലെ 766 മസ്ജിദുകളിൽ അടുത്ത വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരം ആരംഭിക്കുമെന്ന് ദുബൈ ഇസ്ലാമിക കാര്യ വകുപ്പ് അറിയിച്ചു. കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കും വിശ്വാസികളെ നമസ്കാരത്തിന് പ്രവേശിപ്പിക്കുക. കൂടുതൽ വിശ്വാസികൾക്ക് അവസരം നൽകാൻ 60 പള്ളികളിൽ കൂടി ജുമുഅ തുടങ്ങും. യു.എ.ഇയിലെ പള്ളികളിൽ ഡിസംബർ നാല് മുതൽ ജുമുഅ നമസ്കാരം പുനരാംഭിക്കാൻ യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതി അനുമതി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് 766 പള്ളികളിൽ ജുമുഅ തുടങ്ങുന്നതെന്ന ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് […]