UAE

ദുബൈയിലെ 766 മസ്ജിദുകളിൽ അടുത്ത വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരം ആരംഭിക്കും

ദുബൈയിലെ 766 മസ്ജിദുകളിൽ അടുത്ത വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരം ആരംഭിക്കുമെന്ന് ദുബൈ ഇസ്ലാമിക കാര്യ വകുപ്പ് അറിയിച്ചു. കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കും വിശ്വാസികളെ നമസ്കാരത്തിന് പ്രവേശിപ്പിക്കുക. കൂടുതൽ വിശ്വാസികൾക്ക് അവസരം നൽകാൻ 60 പള്ളികളിൽ കൂടി ജുമുഅ തുടങ്ങും. യു.എ.ഇയിലെ പള്ളികളിൽ ഡിസംബർ നാല് മുതൽ ജുമുഅ നമസ്കാരം പുനരാംഭിക്കാൻ യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതി അനുമതി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് 766 പള്ളികളിൽ ജുമുഅ തുടങ്ങുന്നതെന്ന ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് […]