പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മൂത്ത മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്മാൻ ചെന്നൈയിൽ വിവാഹിതയായി.സൗണ്ട് എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസുദ്ദീൻ ഷെയ്ക്ക് മുഹമ്മദാണ് വരൻ. ചടങ്ങിൽ നിന്നുള്ള കുടുംബചിത്രം എ.ആർ. റഹ്മാനും ഖദീജയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എല്ലാവരുടെയും പ്രാർഥനയ്ക്കും ആശംസയ്ക്കും നന്ദി പറയുകയാണെന്ന് വധൂവരന്മാർക്കൊപ്പമുള്ള കുടുംബ ചിത്രം പങ്കുവെച്ചുകൊണ്ട് എആർ റഹ്മാൻ പ്രതികരിച്ചു. ‘ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിവസം’ എന്ന കുറിപ്പോടെയാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. […]
Tag: married
മലാല യൂസഫ്‌സായ് വിവാഹിതയായി
നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി. ബർമിംഗ്ഹാമിലെ സ്വവസതിയിൽ വച്ചായിരുന്നു വിവാഹം. അസർ ആണ് വരൻ. ( Malala Yousafzai got married ) അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. മലാല തന്നെയാണ് വിവാഹക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ദിവസമാണ്. അസറും ഞാനും ജീവതകാലം മുഴുവൻ പങ്കാളികളായിരിക്കാൻ തീരുമാനിച്ചു. ബർമിംഗ്ഹാമിലെ വീട്ടിൽ കുടുംബക്കാരോടൊപ്പം ചെറിയ നിക്കാഹ് ചടങ്ങ് നടത്തി. എല്ലാവരുടേയും പ്രാർത്ഥന ഒപ്പം വേണം’. […]