National

കൊൽക്കത്തയിൽ വൻ തീപിടിത്തം

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിൽ വൻ തീപിടിത്തം. ജുപ്രി മാർക്കറ്റിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾ കത്തിനശിച്ചു. പരുക്കേറ്റ ഒരാളെ നഗർ സബ്ഡിവിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് 12 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. രണ്ടു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. സംസ്ഥാന അഗ്നിശമന മന്ത്രി സുജിത് ബോസും മാർക്കറ്റിലെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Business

ബജറ്റ് 2022: കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി മാര്‍ക്കറ്റ് വിദഗ്ധര്‍

കേന്ദ്ര ബജറ്റ് അവതരണത്തിന് ഇനി അവശേഷിക്കുന്നത് ഏതാനും ദിവസങ്ങള്‍ മാത്രമാണ്. ബജറ്റ് അവതരണത്തിനുമുന്‍പായി തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള തിരക്കിലാണ് ഓരോ മേഖലയിലേയും വിദഗ്ധര്‍. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് മാര്‍ക്കറ്റ് വിദഗ്ധര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ആഗോളതലത്തില്‍ സമീപഭാവിയില്‍ പലിശ നിരക്കിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപങ്ങളെ വലിയ അളവില്‍ സ്വാധീനിക്കാന്‍ ഇടയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കെ വൈ സി മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നത് ഉള്‍പ്പെടെ […]

Business India

നിഫ്റ്റി 17,110 പോയിന്റുകള്‍ക്കും താഴെ; 581 പോയിന്റ് ഇടിവുമായി സെന്‍സെക്‌സ്; നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം

ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അനശ്ചിതത്വം തുടരുന്നു. ഇന്നും വിപണി അടച്ചത് കനത്ത നഷ്ടത്തിലാണ്. നിഫ്റ്റി 17,110 പോയിന്റുകള്‍ക്കും താഴേക്ക് കൂപ്പുകുത്തിയിരുന്നു. സെന്‍സെക്‌സില്‍ ഇന്ന് വിപണി അടയ്ക്കുമ്പോള്‍ 581 പോയിന്റുകളുടെ ഇടിവുണ്ടായി. ആഗോള വിപണിയില്‍ നിന്നുള്ള അശുഭകരമായ സൂചനകള്‍ തന്നെയാണ് ഇന്നും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായത്. നിക്ഷേപകര്‍ വളരെയധികം പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഐടി, എണ്ണ, ഗ്യാസ് എന്നീ മേഖലകളിലെ ഓഹരികള്‍ നഷ്ടത്തിലായതാണ് സൂചികകള്‍ താഴാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചികകള്‍ യഥാക്രമം […]

International

ഇറാഖിൽ ചാവേറാക്രമണത്തിൽ 35 മരണം

ഇറാഖിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ മരിച്ചു. ബാഗ്ദാദിലാണ് സംഭവം. അറുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ബാഗ്ദാദിലെ വടക്കൻ സദർ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മാർക്കറ്റിൽ തിരക്കനുഭവപ്പെട്ടിരുന്നു. സാധനങ്ങൾ വാങ്ങാൻ എത്തിയവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും.