ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗിന്റെ ഫോളോവേഴ്‌സ് 11.9 കോടിയിൽ നിന്ന് 9,995 ആയി കുറഞ്ഞു. വിദേശമാധ്യമങ്ങൾ റിപ്പോർട് ചെയ്തത് പ്രകാരം സോഫ്റ്റ്വെയർ ബഗ് ആയിരിക്കാം ഫോളോവേഴ്‌സിന്റെ പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് പറയുന്നത്. മാർക്ക് സക്കർബർഗിന്റെ മാത്രമല്ല പലരുടെയും അവസ്ഥ ഇതാണ്. ഒന്നുറങ്ങി എണീറ്റപ്പോൾ മിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെയും ഫോളോവേഴ്‌സിന്റെ എണ്ണം പകുതിയോ അതിൽ കുറവോ ആയി കുറഞ്ഞിരുന്നു. ഈ ആഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യുഎസ്‌എയിലെ നിരവധി മാധ്യമങ്ങളുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പെട്ടെന്നുണ്ടായ ഇടിവ് […]
Tag: Mark Zuckerberg
ഒരു ദിവസം നഷ്ടം 18 ലക്ഷം കോടി; ഫേസ്ബുക്കിന് ഇതെന്തു പറ്റി?
കാലിഫോർണിയ: ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക് മെറ്റ. വ്യാഴാഴ്ച 240 ബില്യൺ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തിൽനിന്ന് നഷ്ടമായത്. നിക്ഷേപകർ കൂട്ടമായി പിൻവലിഞ്ഞതോടെ മെറ്റയുടെ ഓഹരിയിൽ 26.4% നഷ്ടം രേഖപ്പെടുത്തി. 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്‌ലി ആക്ടീവ് യൂസേഴ്‌സ്-ഡിഎയു) കുറവു രേഖപ്പെടുത്തി. ഇതാണ് ഓഹരി വിപണിയില്‍ പ്രധാനമായും പ്രതിഫലിച്ചത്. വിപണിയിലെ തിരിച്ചടിയോടെ കമ്പനി സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ വ്യക്തിഗത […]
ഫേസ്‍ബുക്ക് ന്യൂസ് ഫീഡില്‍ ഇനി രാഷ്ട്രീയ പോസ്റ്റുകള്‍ കുറയും
ഫേസ്‍ബുക്ക് ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾ കുറക്കാൻ തീരുമാനം. രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്ന ഗ്രൂപ്പുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തും. രാഷ്ട്രീയ പേജ് , നോട്ടിഫിക്കേഷനുകൾ കുറയ്ക്കും. ഫേസ്‍ബുക്ക് മേധാവി മാർക്ക് സക്കർബർഗാണ് തീരുമാനം അറിയിച്ചത്. രാഷ്ട്രീയ ഭിന്നത ചർച്ചയാക്കുന്ന പോസ്റ്റുകൾ കുറക്കും. അൽഗോരിതത്തിൽ ഇതിനായുള്ള മാറ്റങ്ങൾ വരുത്തും. അമേരിക്കൻ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് വന്ന നിയന്ത്രണങ്ങളാണ് ലോകവ്യാപകമാക്കുന്നത്. രാഷ്ട്രീയ ബന്ധമുള്ള ഗ്രൂപ്പുകള്‍ ഫേസ്‍ബുക്ക് ഇനി ആഗോള തലത്തില്‍ ഫോസ്‍ബുക്ക് ഉപയോക്താക്കള്‍ക്ക് സജസ്റ്റ് ചെയ്യില്ല. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കണം എന്നാണ് തങ്ങള്‍ക്കെന്നും […]
“രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല”; ഫേസ്‍ബുക്കിന് രണ്ടാമതും കത്തയച്ച് കോണ്‍ഗ്രസ്
ബി.ജെ.പി നേതാക്കളുടെ മുസ്ലിം വിരുദ്ധ പോസ്റ്റുകൾക്ക് നേരെ ഫേസ്ബുക് കണ്ണടക്കുന്നതിനെതിരെ കോൺഗ്രസ് സി.ഇ.ഒ മാർക് സുക്കൻബർഗിന് കത്തയച്ചു. രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കാണിച്ചാണ് കോണ്‍ഗ്രസിന്റെ കത്ത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. അസം ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗങ്ങളെ ഫേസ്ബുക്ക് സംരക്ഷിച്ചുവെന്ന ടൈം മാഗസിന്‍ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസ് കത്തയച്ചിരിക്കുന്നത്. നേരത്തെ ഫേസ്ബുക്കിന്‍റെ വിദ്വേഷ പ്രസംഗ നിയമാവലികൾ ബി.ജെ.പി നേതാക്കൾക്കെതിരെയും ഹിന്ദുത്വവാദികൾക്കും സംഘടനകൾക്കും എതിരെയും നടപ്പാക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ […]