കോഴിക്കോട് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ഹബീബ് റഹ്മാൻ, ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ആളുകളുടെ കടയിൽ ലഘു ലേഖ കണ്ടെത്തിയത്. കോഴിക്കോട്ടെ ഓഫിസിൽ നിന്നാണ് ലഘു ലേഖ കണ്ടെത്തിയത്. നേരത്തെ വ്യാപാരികൾക്ക് നൽകിയ ഭീഷണിക്കത്തിന്റെ കൈപ്പടയിലുള്ള കുറിപ്പുകളാണ് കണ്ടെത്തിയത്. മൂന്ന് വ്യാപാരി പ്രമുഖർക്ക് കത്ത് ലഭിച്ചിരുന്നു. കുറിപ്പുകൾ കണ്ടെത്തിയത് പാറോപ്പടി ഹബീബ് റഹ്മാന്റെ […]