National

കുറയാതെ കൊവിഡ്; അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്രം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസി എം ആർ, എൻ സിഡി സി ഡയറക്ടർമാർ യോഗത്തിൽ പങ്കെടുക്കും. കൊവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളോട് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമാക്കാൻ നിർദേശിച്ചേക്കും. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയർന്നിരിക്കുകയാണ്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12,249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. […]

Uncategorized

കൊവിഡിനെതിരായ പോരാട്ടം അവസാനഘട്ടത്തില്‍; ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കൊവിഡിനെതിരായ പോരാട്ടവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളും അവസാനഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി വെര്‍ച്വല്‍ ആയി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. അര്‍ഹരായ എല്ലാവര്‍ക്കും കൊവിഡ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നത് പൂര്‍ത്തീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്ത് 12 കോടി ജനങ്ങള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡിനെതിരായ പോരാട്ടം അവസാനഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി പോരാട്ടം അവസാനിക്കാതെ […]

India

എല്ലാ അധ്യാപകർക്കും വാക്സിൻ നൽകണം; സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി

ദേശീയ അധ്യാപക ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. സെപ്റ്റംബര്‍ അഞ്ചിനാണ് അധ്യാപക ദിനം. ഇതുമായി ബന്ധപ്പെട്ട് രണ്ടു കോടി അധിക കൊവിഡ് വാക്‌സിന്‍ ഡോസുകൾ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കേന്ദ്രആരോഗ്യമന്ത്രിയുടെ പുതിയ നിര്‍ദേശം പുറത്തുവരുന്നത്. അതേസമയം, ഒരുവര്‍ഷത്തിലധികമായി കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.ചില സംസ്ഥാനങ്ങളിൽ […]

India

കേന്ദ്രം നൽകിയ 10 ലക്ഷം ഡോസ് വാക്സിൻ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ല; വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

വാക്സിൻ ഉപയോഗത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കേരളത്തിന് അനുവദിച്ച പത്തുലക്ഷം ഡോസ് വാക്സിൻ ഇതുവരെ സംസ്ഥാനം ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം ആവശ്യപ്പെടുന്ന മുറയ്ക്ക് വാക്സിൻ നൽകാൻ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ രോഗ വ്യാപനത്തിൽ ആശങ്ക അറിയിച്ച് ആരോഗ്യമന്ത്രി വാക്സിനേഷൻ കൃത്യമായി നടപ്പാക്കിയാൽ സ്ഥിതി മെച്ചപ്പെടുമെന്നും അറിയിച്ചു. വാക്സിൻ ക്ഷാമം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രിക്ക് എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർ നൽകിയ നിവേദനത്തിന് മറുപടിയായാണ് മന്ത്രി […]