Kerala

മൻസൂർ കൊലക്കേസ്: പ്രതികൾ ഇനിയുമകലെ, ഇരുട്ടിൽത്തപ്പി പൊലീസ്

കണ്ണൂർ: പാനൂരിൽ മുസ്‌ലിംലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളവരെ പിടിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ പിടിച്ചു കൊടുത്ത ഷിനോസ് മാത്രമാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതും ഏറെ വൈകിയാണ്. ഇയാളെ തലശ്ശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ദൃക്‌സാക്ഷികൾ അക്രമികളെ തിരിച്ചറിഞ്ഞിട്ടും ഇവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് ശ്രദ്ധേയം. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ […]

Kerala

പാനൂർ കൊലപാതകം: ഷിനോസിന്റെ അറസ്റ്റു രേഖപ്പെടുത്തിയത് ഏറെ വൈകി, മറ്റു പ്രതികൾ കാണാമറയത്ത്

കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ അറസ്റ്റു വൈകുന്നതായി ആരോപണം. ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഷിനോസ് മാത്രമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിനാണ് ഷനോസിനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. ഒരു പകലും രണ്ടു രാത്രിയും നീണ്ടിട്ടും ഷനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇത് വലിയ തോതിൽ ലീഗ് കേന്ദ്രങ്ങളിൽ അമർഷമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഷിനോസിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. മറ്റു പ്രതികളെ കണ്ടെത്താനും പൊലീസിനായിട്ടില്ല. […]

Kerala

കാന്തപുരം വിഭാഗം സിപിഎമ്മിനെതിരെ പരസ്യ പ്രതിഷേധത്തിന്; നാളെ 120 കേന്ദ്രങ്ങളില്‍ പ്രതിഷേധം

പാനൂര്‍ കൊലപാതകത്തിന് പിന്നാലെ കാന്തപുരം വിഭാഗം സിപിഎമ്മിനെതിരെ പരസ്യ പ്രതിഷേധത്തിന്. ഇനിയൊരു മന്‍സൂര്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടരുതെന്നും കഠാര രാഷ്ട്രീയത്തിനെതിരെ 120 കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കുമെന്നും എസ്എസ്എഫ് അറിയിച്ചു. പുരോഗമനം പറയുന്നവർക്ക് ആശയത്തെ ആശയം കൊണ്ട് നേരിടാൻ ശേഷിയില്ലാതാകുന്നുവെന്നതിന്റെ തെളിവാണിതെന്ന് എസ്എസ്എഫ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പ്രാസ്ഥാനിക കുടുംബാംഗമായ മൻസൂർ കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നില്ല. ലീഗ് പ്രവർത്തകനായ സഹോദരന് നേരെ സിപിഎം നടത്തിയ അതിക്രമം കണ്ട് തടയാനെത്തിയപ്പോഴാണ് മൻസൂറിനെ അക്രമിച്ചത്. എല്ലാ ഡിവിഷൻ കേന്ദ്രങ്ങളിലും മന്‍സൂറിനായി നാളെ […]