സാഫ് കപ്പിലെ മിന്നും വിജയത്തിന് പിന്നാലെ മണിപ്പൂര്‍ പതാകയുമായി ഇന്ത്യന്‍ താരം ജിക്‌സണ്‍ സിങ്. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ കൊണ്ടുവരാനായാണ് ജിക്‌സണ്‍ മത്സരശേഷം പതാകയുമായി ഗ്രൗണ്ടിലെത്തിയത്. സാഫ് കപ്പില്‍ കുവൈത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഒമ്പതാം കിരീട നേട്ടമാണിത്. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഇന്ത്യയുടെ വിജയം. മത്സരശേഷം മണിപ്പൂര്‍ പതാകയുമായെത്തിയ ജിക്‌സണ്‍ സിങ് കലാപമല്ല വേണ്ടതെന്നും ഇന്ത്യയിലും മണിപ്പൂരിലും എല്ലാവരും സമാധാനത്തോടെ ജീവിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. […]
Tag: Manipur
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി
വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യ സേവനങ്ങൾക്ക് നിയന്ത്രിതമായ രീതിയിലെങ്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ജൂലൈ ഒന്നു വരെ നീട്ടിവെച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നൽകാനായി ഡൽഹിയിലെത്തിയ 10 പ്രതിപക്ഷ പാർട്ടി നേതാക്കൾ ഏഴാം ദിവസവും ഡൽഹിയിൽ തന്നെ തുടരുകയാണ്. ഇന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തും.
മണിപ്പൂരിൽ വൻ വാഹനാപകടം, സ്കൂൾ ബസ് മറിഞ്ഞ് 7 വിദ്യാർത്ഥികൾ മരിച്ചു
മണിപ്പൂരിലെ നോനി ജില്ലയിൽ സ്കൂൾ ബസ് മറിഞ്ഞ് ഏഴ് വിദ്യാർത്ഥികൾ മരിച്ചു. മലയോര ജില്ലയിലെ ഓൾഡ് കച്ചാർ റോഡിൽ ബസ് പെട്ടെന്ന് തിരിയാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഇരുപതോളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അഞ്ചു പേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 55 കിലോമീറ്റർ അകലെ മലയോര ജില്ലയിലെ ലോങ്‌സായി പ്രദേശത്തിന് സമീപമുള്ള ഓൾഡ് കച്ചാർ റോഡിലാണ് അപകടം. യാരിപോക്കിലെ തമ്പൽനു ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നുള്ള ബസുകളാണ് വിദ്യാർത്ഥികളുമായെത്തിയതെന്നാണ് റിപ്പോർട്ട്. പഠനയാത്രയ്ക്കായി ഖൗപം […]
സന്തോഷ് ട്രോഫിയില്‍ എതിരാളിയെ കാത്ത് കേരളം; ഇന്ന് മണിപ്പൂരും വെസ്റ്റ് ബംഗാളും ഏറ്റുമുട്ടും
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. വെകീട്ട് 8.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാള്‍ സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റോടെയാണ് മണിപ്പൂര്‍ സെമിക്ക് യോഗ്യത നേടിയത്. ഇന്നലെ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ കര്‍ണാടകയെ […]
തീവ്രവാദി ആക്രമണം, തൊഴിലില്ലായ്മ; മണിപ്പൂർ മണ്ണ് കലുഷിതം; ആയുധമാക്കി പ്രതിപക്ഷം
സമീപകാല ഭീകരാക്രമണങ്ങളുടെ അലയൊലികൾ കെട്ടടങ്ങും മുമ്പ് ‘വടക്കുകിഴക്കിന്റെ രത്‌നമായ’ മണിപ്പൂർ വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. ഭരണം നിലനിർത്താൻ ബിജെപിയും, ഭരണകക്ഷി സഖ്യത്തിൽ നിന്ന് അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസും ശ്രമം തുടങ്ങി കഴിഞ്ഞു. കൂടാതെ കാവി പാർട്ടിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്താൻ ചില സഖ്യകക്ഷികളും തീരുമാനം എടുത്തിരിക്കുകയാണ്. ക്രമസമാധാനത്തിനുപുറമെ, സായുധ സേനയുടെ പ്രത്യേക അധികാര നിയമം നീക്കം ചെയ്യണമെന്ന ദീർഘകാല ആവശ്യം, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവയാണ് പ്രതിപക്ഷത്തിൻ്റെ തെരഞ്ഞെടുപ്പ് അജണ്ട. നാഷനൽ പീപ്പിൾസ് പാർട്ടി, നാഗാ […]
മണിപ്പൂരിൽ അഫ്‌സ്പ തുടരും; കേന്ദ്ര തീരുമാനം എൻപി എഫിന്റെ എതിർപ്പ് അവഗണിച്ച്
മണിപ്പൂരിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമം ഒരു വർഷത്തേക്ക് കൂടി നീട്ടി. തലസ്ഥാനമായ ഇംഫാൽ ഒഴികെ മറ്റ് ഇടങ്ങളിലാണ് അഫ്‌സ്പ നീട്ടിയത്. മണിപ്പൂർ സർക്കാർ ഇതു സംബന്ധിച്ച വിഞ്ജാപനമിറക്കി. ഭീകര സംഘടനകളുടെ സാന്നിധ്യത്തെ തുടർന്ന് അസ്വസ്ഥമായ സാഹചര്യമെന്ന് വിഞ്ജാപനത്തിൽ പറയുന്നു. സഖ്യ കക്ഷികളായ എൻപിഎഫിന്റെ എതിർപ്പ് അവഗണിച്ചാണ് അഫ്‌സ്പ നീട്ടിയത്. പ്രത്യേക സൈനിക അധികാര നിയമവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും എതിർപ്പുകളും തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള തീരുമാനം ഉണ്ടാകുന്നത്. ഡിസംബർ അവസാനത്തോടെ മണിപ്പൂരിൽ പ്രത്യേക […]
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈനായി മുളവീടുകളൊരുക്കി മണിപ്പൂരിലെ തങ്ഗോയ് ഗ്രാമം
മുള, പ്രാദേശികമായി കിട്ടുന്ന മറ്റ് വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് കുടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ലോക് ഡൌണ്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയവര്‍ മടങ്ങിയെത്തുമ്പോള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലായിരിക്കണം ഇവര്‍ കഴിയേണ്ടത്. മണിപ്പൂരിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റൈനില്‍ താമസിക്കാനായി സ്ക്ളൂകളോ ഹോട്ടലുകളോ അല്ല ഇവര്‍ സജ്ജമാക്കിയിരിക്കുന്നത്. പകരം ഒരു കുന്നിന്‍ പ്രദേശം നിറയെ നിശ്ചിത അകലത്തില്‍ മുള കൊണ്ട് ചെറിയ കുടിലുകളൊരുക്കിയിരിക്കുകയാണ് […]