വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. ഒക്ടോബർ 21 വരെയാണ് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടിയിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.(Internet ban extended till October 21 in violence-hit Manipur) പൊതുജനങ്ങളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വസതികളിലേക്കുള്ള ആൾക്കൂട്ട ആക്രമണം, പൊലീസ് സ്റ്റേഷനുകളിലെ ആഭ്യന്തര കലാപം എന്നിവയുൾപ്പെടെ ചൂണ്ടിക്കാട്ടി ഡിജിപി […]
Tag: Manipur Violence
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം; ക്രൈസ്തവ സംഘടനകളുടെ ഭാരത് ബന്ദ്
മണിപ്പൂര്‍ വിഷയത്തില്‍ ക്രൈസ്തവ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. മണിപ്പൂരില്‍ മാസങ്ങളായി നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കൂട്ടബലാത്സംഗങ്ങള്‍, വ്യാപകമായ വര്‍ഗീയ, വംശീയ ആക്രമണങ്ങള്‍ എന്നിവയ്ക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ത്താനാണ് ഭാരത് ബന്ദ് ലക്ഷ്യമിടുന്നത്. എല്ലാ പൗരന്മാരുടെയും മതസ്വാതന്ത്ര്യത്തിന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മണിപ്പൂരിലെ ഇരകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് നേതാക്കള്‍ രാജ്യത്തെ ജനങ്ങളോട്, പ്രത്യേകിച്ച് തൊഴിലാളിവര്‍ഗത്തോട് അഭ്യര്‍ത്ഥിച്ചു. ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായ കൂട്ടക്കുറ്റവാളികളെ കേന്ദ്ര അധികാരികളും സംസ്ഥാന […]
മണിപ്പൂരില്‍ അഞ്ചിടങ്ങളില്‍ സംഘര്‍ഷം; അക്രമികളെ തുരത്തി സുരക്ഷാ സേന
അശാന്തമായി തുടരുകയാണ് മണിപ്പൂര്‍. അഞ്ചിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്നും അക്രമികളെ തുരത്തിയെന്നും മണിപ്പൂര്‍ പൊലീസ്. പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു. മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക. കുക്കിസംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചര്‍ച്ച ചെയ്യും. അതേസമയം […]
മണിപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു
വർഗീയ കലാപങ്ങളിൽ സ്വയം കത്തിയമരുന്ന മണിപ്പൂരിൽ നിന്നും പുറത്തുവരുന്നത് കൊടും ക്രൂരതകളുടെ വാർത്തയാണ്. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ചത് മുതൽ കൂട്ടബലാത്സംഗവും കൊലപാതകവും വരെ രാജ്യത്തെ നടുക്കുന്ന മനുഷ്യത്വരഹിതമായ വാർത്തകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഏറ്റവുമൊടുവിലായി സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ അക്രമികൾ ജീവനോടെ ചുട്ടുകൊന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. മണിപ്പൂരിലെ സീറോ ഗ്രാമത്തിൽ നിന്നാണ് രാജ്യത്തിന് അപമാനകരമായ വാർത്ത പുറത്ത് വന്നത്. മെയ് 28 അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ് ചുരാചന്ദ് സിംഗിൻ്റെ വീട് […]
സംഘര്‍ഷത്തിന് അയവില്ല; രണ്ടു മാസമായിട്ടും കലാപമടങ്ങാതെ മണിപ്പൂര്‍
വംശീയ കലാപം ആരംഭിച്ച് രണ്ടു മാസമായിട്ടും മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. മെയ്‍തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. മണിപ്പൂരിന്‍റ സമാധാനാന്തരീക്ഷം തകർത്ത സംഘർഷം 60 ദിവസം പിന്നിടുകയാണ്. മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഗോത്രവിഭാഗമായ കുക്കികള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. നിർദേശത്തിനെതിരെ കുക്കി വിഭാഗം തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് ആളിക്കത്തി ഇരുവിഭാഗവും തമ്മിലുള്ള […]
മണിപ്പൂർ സ്‌ഫോടനം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ, എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
മണിപ്പൂർ സ്‌ഫോടനം സംബന്ധിച്ച അന്വേഷണം ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. വടക്കുകിഴക്കൻ സംസ്ഥാനത്തെ ബിഷ്ണുപൂർ ജില്ലയിലെ ഒരു പാലത്തിൽ ജൂൺ 21 ന് നടന്ന ഐഇഡി സ്‌ഫോടനമാണ് എൻഐഎ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂൺ 21 ന് ബിഷ്ണുപൂർ ജില്ലയിലെ ഫൗഗാച്ചോ ഇഖായ് അവാങ് ലെയ്‌കായിക്കും ക്വാട്ടയ്ക്കും ഇടയിലുള്ള പാലത്തിലാണ് സ്‌ഫോടനമുണ്ടായത്. പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഘടിപ്പിച്ച ഐഇഡി പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തെത്തുടർന്ന് പടിഞ്ഞാറ് ഭാഗത്ത് […]
‘മണിപ്പൂരിലെ സ്ഥിതി സിറിയയിലേത് പോലെ, സങ്കടകരമാണ്’; മുൻ ലഫ്റ്റനന്റ് ജനറൽ
വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിനെ ലിബിയ, ലെബനൻ, സിറിയ എന്നിവയുമായി ഉപമിച്ച് മുൻ ലെഫ്റ്റനന്റ് ജനറൽ എൽ നിഷികാന്ത് സിംഗ്. സംഘർഷഭരിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ യുദ്ധത്തിൽ തകർന്ന രാജ്യങ്ങൾക്ക് സമാനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാനം ഇപ്പോൾ ‘രാജ്യരഹിത’മാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. “ഞാൻ വിശ്രമ ജീവിതം നയിക്കുന്ന മണിപ്പൂരിൽ നിന്നുള്ള ഒരു സാധാരണ ഇന്ത്യക്കാരനാണ്. സംസ്ഥാനം ഇപ്പോൾ ‘രാജ്യരഹിതമാണ്’. ലിബിയ, ലെബനൻ, നൈജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ ജീവനും സ്വത്തും ആർക്കും എപ്പോൾ വേണമെങ്കിലും നശിപ്പിക്കാം,” ലെഫ്റ്റനന്റ് […]
മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്; 9 മരണം
സമാധാന നീക്കങ്ങൾക്ക് തിരിച്ചടി ആയ് മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ് . 9 പേരാണ് വെടിവയ്പ്പിൽ കൊല്ലപ്പെടത് സ്ഥലത്ത് കേന്ദ്ര സേന തിരച്ചിൽ ആരംഭിച്ചു. സമാധാന നീക്കങ്ങൾക്ക് തുരങ്കം വയ്ക്കുന്ന എല്ലാ നീക്കങ്ങളെയും ശക്തമായ് ചെറുക്കുമെന്ന് രാജ് ഭവൻ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ഐഗിജാങ് ഗ്രാമത്തിലാണ് സംഭവം. സായുധരായ ഒരു സംഘം ആണ് ആക്രമത്തിന് പിന്നിലെന്ന് ഇംഫാൽ ഈസ്റ്റ് സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു. ഒരു സ്ത്രീ അടക്കം […]
മണിപ്പൂര്‍ സംഘര്‍ഷത്തിനിടെ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; പൊലീസ് മേധാവിയെ ചുമതലയില്‍ നിന്ന് നീക്കി
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഐആര്‍എസ് അസോസിയേഷന്‍ അറിയിച്ചു. ഇംഫാലിലെ ടാക്‌സ് അസിസ്റ്റന്റായിരുന്ന ലെറ്റ്മിന്‍താങ് ഹാക്കിപ് ആണ് മരിച്ചത്. മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഐആര്‍എസ് അസോസിയേഷന്‍ അറിയിച്ചു. ഇംഫാലിലെ ടാക്‌സ് അസിസ്റ്റന്റായിരുന്ന ലെറ്റ്മിന്‍താങ് ഹാക്കിപ് ആണ് മരിച്ചത്. ഗോത്രവിഭാഗമായ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ചുരാചന്ദ്പൂരിലെ തോര്‍ബങ്ങില്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്‌തേയ് വിഭാഗത്തെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് […]