Kerala

യു.ഡി.എഫ് പ്രകടന പത്രികയിലെ ‘തരൂര്‍ ടച്ച്’

ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളിലൂടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് യു.ഡി.എഫ് പ്രകടന പത്രിക മുന്നോട്ടുവെക്കുന്നത്. ന്യായ് പദ്ധതി, ശബരിമല നിയമ നിര്‍മ്മാണം, 3000 രൂപ ക്ഷേമ പെന്‍ഷന്‍, പീസ് ആൻഡ് ഹാർമണി എന്ന പേരിൽ പുതിയ വകുപ്പ് തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയുടെ കാതല്‍. ഡോ. ശശി തരൂര്‍ എംപിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളില്‍നിന്നും മറ്റു സംഘടനകളില്‍നിന്നും സ്വരൂപിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാണ് യു.ഡി.എഫ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കിയത്. എല്ലാ വിഭാഗങ്ങളുമായി സംസാരിച്ച് പ്രകടന പത്രിക […]

Kerala

ന്യായ് പദ്ധതി വഴി വർഷം 72000 രൂപ, ശബരിമല നിയമ നിര്‍മ്മാണം; ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് യു.ഡി.എഫ് പ്രകടന പത്രിക

നിയമസഭ തെരെഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് പട്ടികയിലുള്ളത്. ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ ലോകോത്തരമാക്കുമെന്നാണ് വാഗ്ദാനം. സാമൂഹ്യക്ഷേമ പെന്‍ഷന്‍ പ്രതിമാസം 3000 രൂപയാക്കും. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും. ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തും. കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും. പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില ഏര്‍പ്പെടുത്തും. അനാഥരായ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. വീട്ടമ്മമാരായ പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ട് വയസ് […]