Kerala

‘മദ്യമെത്തിയത് അമ്മയുടെ കൈകളിലൂടെ’; കല്ലുവാതുക്കല്‍ കേസില്‍ മണിച്ചന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കൂട്ടുപ്രതി ഹയറുനിസയുടെ മകള്‍

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ മണിച്ചന്റെ മോചനം നേരത്തെയാവണമായിരുന്നെന്ന് കൂട്ടുപ്രതി ഹയറുന്നിസയുടെ മകള്‍ ഷീബ. മണിച്ചന്‍ ഒരു തെറ്റും ചെയ്യാതെയാണ് ജയിലില്‍ കിടന്ന് ദുരിതമനുഭവിച്ചത്. മണിച്ചന്‍ അല്ല മദ്യം കച്ചവടം ചെയ്തതെന്നും അമ്മയുടെ കൈകളിലൂടെയാണ് മദ്യം എത്തിച്ചതും കഴിച്ചതുമെന്നും ഹയറുന്നിസയുടെ മകള്‍ ട്വന്റിഫോറിനോട് പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ഹയറുന്നിസയുടെ മകള്‍ പറഞ്ഞു. അതേസമയം മണിച്ചന്‍ ഇന്ന് ജയില്‍ മോചിതനായേക്കും. പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവില്‍ […]

Kerala

സംസ്ഥാന സർക്കാരിൻ്റെ നിലപാട് തള്ളി സുപ്രിം കോടതി; മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും

കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും. പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാൻ സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവിൽ തിരുവനന്തപുരം നെട്ടുകാൽ തേരിയിലെ തുറന്ന ജയിലിലാണ് മണിച്ചൻ ഉള്ളത്. കേസിലെ ഏഴാം പ്രതിയായ മണിച്ചൻ 22 വർഷമായി ജയിലിലാണ്. ജയിൽ മോചിതനാവാൻ സാങ്കേതിക താമസം മാത്രമേയുള്ളൂ. ഉത്തരവ് സംസ്ഥാന സർക്കാരിനാണ് എത്തുന്നതെങ്കിൽ അത് ജയിൽ വകുപ്പിലേക്കെത്താനുള്ള താമസമുണ്ടാവും. എന്നാൽ, ഉത്തരവ് നേരിട്ട് ജയിൽ വകുപ്പിലെത്തിയാൽ 10 മിനിട്ടിനുള്ളിൽ മണിച്ചൻ ജയിൽ മോചിതനാവുമെന്ന് ജയിൽ മേധാവി […]

Kerala

മണിച്ചൻ്റെ മോചനം; പുതിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ മോചനത്തിനായുള്ള പുതിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മോചനത്തിന് മുപ്പത് ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന ഉത്തരവിൽ ഇളവ് തേടിയാണ് മണിച്ചന്‍റെ ഭാര്യ ഉഷ ചന്ദ്രനാണ് സുപ്രിംകോടതിയെ സമീപിച്ചത്. മണിച്ചൻ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സ‍ർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചന്‍ പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. പിഴ തുക കെട്ടിവച്ചാല്‍ മാത്രമേ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ […]

Kerala

കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്; 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന് മോചനം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയല്‍ ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. […]

Kerala

മണിച്ചന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ പാട്ട്

വഴയിലയിൽ മണിച്ചന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കമാണെന്ന് റിപ്പോർട്ട്. മണിച്ചനെ കൊലപ്പെടുത്തിയത് ചുറ്റികകൊണ്ട് തലക്കടിച്ചാണ്. പ്രതികൾക്ക് മണിച്ചനുമായി മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആറ് മാസം മുമ്പ് പ്രതികളും മണിച്ചനും തമ്മിൽ തർക്കമുണ്ടായിരുന്നു. മുൻപ് ഉണ്ടായിരുന്ന വഴക്ക് പരിഹരിക്കാൻ ഒരുമിച്ച് കൂടിയതായിരുന്നു പ്രതികൾ. തുടർന്ന് പാട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മണിച്ചനേയും ഹരികുമാറിനേയും പ്രതികൾ മർദിക്കുകയായിരുന്നു. മദ്യപാനത്തിനിടെ മണിച്ചൽ പ്രശ്നമുണ്ടാക്കിയാൽ ആക്രമിക്കാനായി പ്രതികൾ ചുറ്റിക കയ്യിൽ കരുതിയിരുന്നു. ഈ ചുറ്റിക ഉപയോ​ഗിച്ച് തലയ്ക്കടിച്ചാണ് മണിച്ചനെ കൊലപ്പെടുത്തിയത്. […]