മംഗളുരു കേസ് മുഖ്യപ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ താമസിച്ചതായി സ്ഥിരീകരണം. അഞ്ച് ദിവസമാണ് ഇയാൾ കേരളത്തിൽ തങ്ങിയത്. ഇയാൾ സന്ദർശിച്ച വ്യക്തികളുടെ വിശദാംശങ്ങൾ എടിഎസ് ശേഖരിച്ചു. ഇക്കഴിഞ്ഞ സെപ്തംബർ 13 മുതൽ 18 വരെ അഞ്ച് ദിവസമാണ് ഷാരിഖ് എറണാകുളം ആലുവയിൽ തങ്ങിയത്. ആലുവയിലെ ഒരു ലോഡ്ജിൽ താമസിച്ച ഇയാൾ സന്ദർശിച്ച വ്യക്തികളുടെ വിശദാംശങ്ങൾ അഠട ശേഖരിച്ചു. ഷാരിഖിന്റെ സന്ദർശനോദ്ദേശ്യം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മംഗളുരു സ്‌ഫോടനത്തിന് ഇയാൾക്ക് സഹായം ലഭിച്ചിരുന്നോയെന്ന് പരിശോധിക്കും. അതേസമയം മംഗളുരു, കോയമ്പത്തൂർ […]