കുറച്ച് മാസങ്ങളായി വിവിധ അസുഖങ്ങൾ മൂലം കർണ്ണൻ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മംഗലാംകുന്നിലെ ആനത്തറവാട്ടിലായിരുന്നു കര്‍ണന്‍ ചരിഞ്ഞത്. വിവരമറിഞ്ഞ് നിരവധി ആന പ്രേമികളാണ് തങ്ങളുടെ പ്രിയപ്പെട്ട ആനയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തുന്നത്. അറുപത്തിയഞ്ചു വയസ്സോളം പ്രായമുള്ള കര്‍ണന്‍ 1991ലാണു വാരണാസിയില്‍ നിന്ന് മംഗലാം കുന്നിലേക്ക് എത്തുന്നത്. ഉത്സവത്തിന്റെ എഴുന്നള്ളത്ത് തുടങ്ങുന്നത് മുതല്‍ തിടമ്പ് ഇറക്കുന്നത് വരെ തല ഉയര്‍ത്തി തന്നെ നില്‍ക്കും എന്നതാണ് കര്‍ണന്റെ പ്രത്യേകത. വടക്കന്‍ പറവൂരിലെ ചാക്കുമരശ്ശേരി ശ്രീകുമാര ഗണേശ ക്ഷേത്രത്തിലെ […]