HEAD LINES India Kerala

നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടിവലിച്ചു, കാണാതെ പോയ നായയെ വീട്ടിൽ കൊണ്ടുപോകുകയാണെന്ന് യാത്രികൻ

തിരുവനന്തപുരം വിഴിഞ്ഞത്ത് നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച് ക്രൂരത. വെങ്ങാനൂർ പനങ്ങോട് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നായ തളർന്ന് വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നായയുടെ കഴുത്തിൽ കെട്ടിയ കയറിന്റെ ഒരു വശം സ്‌കൂട്ടറിൽ കെട്ടിയാണ് ഓടിച്ചത്.നായയോട് ക്രൂരത കാണിച്ചയാളെ തിരിച്ചറിഞ്ഞിട്ടും പേര് ചേർക്കാതെ എഫ്‌ഐആർ. അതുവഴി പോകുകയായിരുന്ന യുവാവ് ആണ് സ്കൂട്ടറിന് പിന്നിൽ നായയെ കെട്ടി വലിക്കുന്ന രംഗം കണ്ട് മൊബൈലിൽ ദൃശ്യം പകർത്തിയത്. പലപ്പോഴായി കെട്ട് വലിഞ്ഞ് വാഹനത്തിന് ഒപ്പം ഒടിപോകാൻ നായ ബുദ്ധിമുട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. […]